HOME
DETAILS
MAL
തൊഴിയൂര്‍ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍
backup
October 16 2019 | 04:10 AM
കൊച്ചി: തൊഴിയൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുനില്‍ വധക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മലപ്പുറം ചെമ്മലശേരി പൊതുവാക്കത്ത് ഉസ്മാന്‍, അഞ്ചങ്ങാടി നാലകത്ത് പടവിങ്ങല്‍ യൂസഫലിയുമാണ് പിടിയിലായത്. ഇന്നു രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്. ഇതോടെ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
1994 ഡിസംബര്‍ നാലിന് പുലര്‍ച്ചെ പത്തോളം പേരടങ്ങുന്ന സംഘമാണ് സുനില്‍കുമാറിന്റെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. ആദ്യം സി.പി.എം പ്രവര്‍ത്തകരെ കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷിച്ച കേസാണിത്. ഈയടുത്താണ് കൊലനടത്തിയത് ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യയുടെ പ്രവര്‍ത്തകര്‍ ആണെന്ന് വ്യക്തമായത്. ഇന്ന് പിടിയിലായതും ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യ എന്ന ടൈഗര്‍ ഫോഴ്‌സ് പ്രവര്‍ത്തകരാണ്.
two more arrested in thozhiyoor murder case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."