അവസാന നിമിഷം നാടകം; ബി.ജെ.പി നിയന്ത്രണത്തിലുള്ള സുന്നി വഖഫ് ബോര്‍ഡ് ചെയര്മാന് ബാബരി കേസില്‍ നിന്ന് പിന്മാറി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസില്‍ അന്തിമവാദം നടക്കുന്ന ദിവസം നാടകീയ നീക്കങ്ങള്‍. കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നിയന്ത്രണത്തിലുള്ള യു.പി സുന്നി വഖഫ് ബോര്‍ഡ് ചെയര്മാന് റിസ്വി അഹമ്മദ് ഫാറൂഖി സുപ്രിംകോടതിയില്‍ അപേക്ഷ നല്കി. എന്നാല്‍ അപേക്ഷയില്‍ സുപ്രിംകോടതി ഇതുവരെ തീരുമാനമെടുത്തില്ല.
സുപ്രിംകോടതി നേരത്തെ നിയോഗിച്ച മൂന്ന് മധ്യസ്ഥന്മാരില് ഒരാളായ ശ്രീരാം പഞ്ച് മുഖേനയാണ് റിസ്വി ഫാറൂഖി പിന്മാറല് അപേക്ഷ നല്‍കിയത്. ഭൂമിക്ക് മേല്‍ തങ്ങള്‍ക്ക് അവകാശവാദമില്ലെന്ന് വരുത്തിതീര്‍ക്കാനാണ് അവസാന നിമിഷത്തിലെ പിന്മാറല് നാടകം. റിസ്വി ഫാറൂഖിക്ക് പൊലിസ് സംരക്ഷണ നല്‍കണമെന്നും ശ്രീരാം പഞ്ചു കോടതിയില്‍ ആവശ്യപ്പെട്ടു.
അതിനിടെ കേസില്‍ പുതുതായി കക്ഷിചേരാനുള്ള ഹിന്ദു മഹാസഭ അടക്കമുള്ളവരുടെ 11 ഹരജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഇത്രയും ഹരജികള്‍ മതിയെന്നും ഇനിയൊരു ഹരജി അനുവദിക്കില്ലെന്നും അഞ്ചു മണിയോടെ വാദം പൂര്‍ത്തിയാക്കുമെന്നും ചീഫ് ജസ്റ്റിന് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."