ഉപതെരഞ്ഞെടുപ്പ്: പുന്നപ്രയില്‍ ചിത്രം തെളിഞ്ഞു
അമ്പലപ്പുഴ: അപകടത്തെ തുടര്‍ന്ന് വാര്‍ഡ് അംഗം മരണപ്പെട്ട പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് 10-ാം വാര്‍ഡിലെ മുന്നണി സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. 29ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു.
യു.ഡി.എഫ്, എല്‍.ഡി.എഫ്, എസ്.ഡി.പി.ഐ എന്നീ കക്ഷികളാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. നിലവില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മരിച്ച ഒഴിവിലേക്കാണ് മല്‍സരം നടക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ഇവിടെ ബി.ജെ.പിയും സ്ഥാനാര്‍ത്ഥിയെ ഇറക്കിയിട്ടുണ്ട്. മൂന്നണി സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെയോടെ പുന്നപ്ര തെക്ക് പഞ്ചായത്ത് സെക്രട്ടറിയും ഉപവരണാധികാരിയുമായ ബിജി മുമ്പാകെ നാമനിര്‍ദ്ദേശ പത്രികള്‍ സമര്‍പ്പിച്ചു.
യു.ഡി.എഫ് സ്ഥാനാര്‍ഥി (മുസ്‌ലിം ലീഗ്) നാസര്‍ ബഷീര്‍ , എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സീനത്ത് എന്നിവര്‍ തമ്മിലാണ് പ്രധാനമല്‍സരം. മൂന്നുപതിറ്റാണ്ടായി ലീഗ് കൈയടക്കിയിരുന്ന സീറ്റ് എസ്.ഡി.പി.ഐ കഴിഞ്ഞ തവണ പിടിച്ചെടുക്കുകയായിരുന്നു. 2009 സെപ്റ്റബര്‍ വരെ ഈ വാര്‍ഡില്‍ 30 വര്‍ഷക്കാലം തുടര്‍ച്ചയായി ലീഗിന്റെ പ്രതിനിധിയായി യൂനുസ് മെമ്പര്‍ തുടര്‍ന്നിരുന്നു.
തുടര്‍ന്ന് 2010 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി എം. അബ്ദുല്‍ റഹുമാന്‍ വിജയിച്ചു. നിസാര വോട്ടിന് വിജയം കരസ്ഥമാക്കിയെങ്കിലും 6 മാസം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ (2010) മുസ്‌ലിം ലീഗിലെ ഹലീമാ കുഞ്ഞ് സീറ്റ് തിരിച്ച് പിടിക്കുകയായിരുന്നു. പിന്നീട് 2015ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ലീഗ്, സി.പി.എം, ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പിന്തള്ളിക്കൊണ്ട് പത്താം വാര്‍ഡ് നിവാസികൂടിയായ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി എം നസീര്‍ വിജയം കരസ്ഥമാക്കിയെങ്കിലും ജോലിക്കിടയില്‍ ദേഹത്ത് തടിക്കഷ്ണം വീണ് നസീറിന് ദാരുണമരണം സംഭവിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് 29 ന് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ തങ്ങളുടെ കുത്തക സീറ്റ് നിലനിര്‍ത്തണമെന്ന പോരാട്ടത്തിലാണ് മുസ്‌ലിം ലീഗ്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാകട്ടെ നസീറിന്റെ ഓര്‍മ്മക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യത്തിലൂടയും. ബി.ജെ.പി ജയിച്ചില്ലങ്കിലും തങ്ങളുടെ അംഗബലം തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് പ്രചരണം ആരംഭിച്ചരിക്കുന്നത് . ആകെ 1335 വോട്ടറന്മാരാണ് വാര്‍ഡ് 10 ല്‍ ഉള്ളത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒഴികെ 3 പേരും പത്താം വാര്‍ഡ് നിവാസികള്‍ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."