HOME
DETAILS
MAL
ഹോട്ടലുകളില്‍ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു
backup
June 21 2017 | 18:06 PM
തൊടുപുഴ: തൊടുപുഴ നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ ഏഴ് ഹോട്ടലുകളിലായിരുന്നു പരിശോധന.
ആറു ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ ലഭിച്ചത്. പഴകിയ ചോറ്, പൊറോട്ട, ചപ്പാത്തി, കപ്പ, ഉഴുന്നുവട, വിവിധ എണ്ണപ്പലഹാരങ്ങള്‍ എന്നിവയ്ക്കു പുറമെ പഴകിയ എണ്ണയും പിടിച്ചെടുത്തു. തലേദിവസം പകുതി വേവിച്ച നിലയില്‍ കറികളും കണ്ടെത്തി. രണ്ടായിരം രൂപ വീതം പിഴ അടയ്ക്കാന്‍ ഹോട്ടലുകള്‍ക്ക് നോട്ടീസും നലകി.
പഴകിയ ഭക്ഷണം ലഭിച്ച ഹോട്ടലുകളുടെ പേരുകള്‍ അധികൃതര്‍ പുറത്തുവിട്ടില്ല. ഇനിയും സമാനസംഭവം ആവര്‍ത്തിച്ചാല്‍ പേരുകള്‍ പുറത്തുവിടുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."