'തലയ്ക്കല്‍ ചന്തു സ്മാരകത്തിലെ അനധികൃത നിര്‍മാണം അവസാനിപ്പിക്കണം'
മാനന്തവാടി: തലക്കല്‍ ചന്തു സ്മാരകത്തില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മാണം നിര്‍ത്തിവക്കണമെന്ന് കുറിച്യ സമുദായ സംരക്ഷണ വികസന സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പനമരം വില്ലേജിന്റെ പരിധിയില്‍ തലയ്ക്കല്‍ ചന്തു സ്മാരകം നിലനില്‍ക്കുന്ന ഏകദേശം ഒരു ഏക്കര്‍ 22 സെന്റ് ഭൂമിയില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കൈയേറി നഴ്‌സിങ് സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്. കുറിച്യ സമുദായ സംരക്ഷണ സമിതിയുടെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായാണ് 2014ല്‍ പനമരം സ്‌കൂളിന് സമീപത്തുള്ള കോളി മര ചുവട്ടില്‍ തലയ്ക്കല്‍ ചന്തുവിന് സ്മാരകം പണിതത്. തുടര്‍ന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, സബ്ബ് കലക്ടര്‍, തഹസില്‍ദാര്‍, സമിതി ഭാരവാഹികള്‍, ആദിവാസി സംഘടനകള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ യോഗം ചേരുകയും സ്ഥലം സ്മാരകത്തിന് വേണ്ടി ഡി.ടി.പി.സി ഏറ്റെടുക്കുകയും സ്മാരകം നിര്‍മിക്കുകയും ചെയ്തു. ഈ ഭൂമിയിലാണ് ബന്ധപ്പെട്ടവരുമായി പ്രാഥമിക ചര്‍ച്ച പോലും ചെയ്യാതെ അനധികൃത നിര്‍മാണ പ്രവൃത്തി നടക്കുന്നത്. ഇത് തലയ്ക്കല്‍ ചന്തുവിനോടുള്ള തികഞ്ഞ അവഗണനയും ചരിത്രത്തോടുള്ള നിന്ദയുമാണ്. അനുവദിച്ച ഭൂമിക്ക് രേഖകള്‍ നല്‍കണമെന്നും നിര്‍മാണ പ്രവൃത്തികള്‍ തടയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
തലയ്ക്കല്‍ ചന്തുവിന്റെ വീരാഹുതി ദിനമായ നവംബര്‍ 15ന് രാവിലെ തലയ്ക്കല്‍ ചന്തുവിന്റെ തറവാടായ കുഞ്ഞോം കാര്‍ക്കോട്ടില്‍ നിന്നും അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതി മണ്ഡപത്തിലേക്ക് ബൈക്ക് റാലി സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് അച്ചപ്പന്‍ പെരിഞ്ചോല, വി.ആര്‍ ബാലന്‍, പി.സി ബാലന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."