കൂടാത്തായി കൊലക്കേസ്: അന്വേഷണം ജോളിയുടെ സുഹൃത്തിലേക്ക്, ഇവര്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്ന വിവരം പൊലിസിന്
കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ അന്വേഷണം ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും. എന്‍.ഐ.ടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതി ജോളിയുടെ സുഹൃത്താണെന്ന് പൊലിസ് പറഞ്ഞു. യുവതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുമെന്നാണ് സൂചന. ജോളിക്കൊപ്പം യുവതി എന്‍.ഐ.ടിക്ക് സമീപം നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. എന്‍.ഐ.ടിയിലെ ഐഡന്റിറ്റി കാര്‍ഡ് തൂക്കി നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ ചെന്നൈയിലാണെന്നാണ് ലഭിക്കുന്ന സൂചന.
അതേ സമയം പൊന്നാമറ്റം കുടുംബാംഗങ്ങളുടെ ഡി.എന്‍.എ പരിശോധന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അല്‍പസമയത്തിനകം നടക്കും. മരിച്ച റോയ് തോമസിന്റെ സഹോദരന്‍ റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കള്‍ എന്നിവര്‍ സാമ്പിള്‍ നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തിലെത്തിയിട്ടുണ്ട്. കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കൂടത്തായിയില്‍ ദുരൂഹമായി കൊല്ലപ്പെട്ടവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് ഡി.എന്‍.എ പരിശോധന നടത്തുന്നത്.
പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഈ മാസം 19ന് കേസിലെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."