യു.ഡി.എഫ് കുടുംബരക്ഷാ മാര്‍ച്ച് ജൂലൈ ഒന്നിന്
ആലപ്പുഴ :സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെയും, കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വ്യാപാര നിയന്ത്രണ ഉത്തരിവിനെതിരായും പ്രതിഷേധിച്ച് ജൂലൈ ഒന്നിന് ആലപ്പുഴ കളക്ടറേറ്റിലേക്ക് കുടുംബരക്ഷാ മാര്‍ച്ച് നടത്തുവാന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മാര്‍ച്ചില്‍ 5000 പ്രവര്‍ത്തകര്‍ അണിനിരക്കും.പകര്‍ച്ചപ്പനി മരണം വ്യാപകമായിട്ടും അതിനെ ലാഘവബുദ്ധിയോടെ കാണുന്ന സര്‍ക്കാര്‍ നിലപാടിനെതിരായും, തീരദേശത്തെ ഗുരുതരമായ സ്ഥിതിവിശേഷം കണ്ടില്ലെന്നു നടിക്കുന്ന സമീപനത്തിനെതിരായും, റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും അര്‍ഹരായ ആയിരക്കണക്കിന് കുടുംബങ്ങളെയും, അവശതയനുഭവിക്കുന്നവരേയും ഒഴിവാക്കിയ നടപടിക്കെതിരേയും, രൂക്ഷമായ വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാരിനുണ്ടായ പരാജയം ചൂണ്ടിക്കാണിച്ചു കൊണ്ടും, നെല്ലിന്റെ സംഭരണ വില വിതരണം ചെയ്യാത്ത സാഹചര്യത്തിലും, ജില്ലയില്‍ മാത്രം 100 കോടിരൂപ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതന കുടിശ്ശിക വരുത്തിയതിലും പ്രതിഷേധിച്ചു കൊണ്ടാണ് യു.ഡി.എഫ് കുടുംബരക്ഷാ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."