സിവില്‍ സര്‍വിസ് പരീക്ഷയില്‍ ചെന്നിത്തലയുടെ മകന്റെ മാര്‍ക്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മന്ത്രി കെ.ടി ജലീല്‍
കാസര്‍കോട്: മാര്‍ക്കുദാന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കു മറുപടി പറയവേ മന്ത്രി കെ.ടി ജലീല്‍ രമേശ് ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വിസ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനെയും ചോദ്യം ചെയ്തു. ഇതില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ചെന്നിത്തലയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ജലീലിന്റെ ആരോപണം.
മാര്‍ക്കുദാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാവിഷയങ്ങളെക്കുറിച്ചും അന്വേഷിക്കട്ടെ എന്നു പറഞ്ഞ മന്ത്രി ജലീല്‍ പിന്നീടാണ് 2017ലെ സിവില്‍ സര്‍വിസ് പരീക്ഷയിലെ ഒന്നാം റാങ്കുലഭിച്ച വിദ്യാര്‍ഥിയേക്കാള്‍ 122 മാര്‍ക്ക് കുറവുള്ള ചെന്നിത്തലയുടെ മകന് അഭിമുഖപരീക്ഷയില്‍ മുപ്പത് മാര്‍ക്ക് അധികം ലഭിച്ചതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ മകന് അഭിമുഖ പരീക്ഷയില്‍ ഒന്നാം റാങ്കുകാരനേക്കാള്‍ 30 മാര്‍ക്കാണ് കൂടുതല്‍ ലഭിച്ചതെന്നും ഇതെങ്ങനെയാണ് ലഭിച്ചതെന്നുകൂടി അന്വേഷിക്കണമെന്നും മന്ത്രി ജലീല്‍ ആവശ്യപ്പെട്ടു. ഇതിനുവേണ്ടി നേതാവ് ഡല്‍ഹിയില്‍ ലോബിയിംങ് നടത്തിയതായും അദ്ദേഹം ആരോപിച്ചു.
പി.എസ്.സിയുടെ വിശ്വാസ്യത മാത്രം സംരക്ഷിച്ചാല്പോരല്ലോ. യു.പി.എസ്.സിയുടെ വിശ്വാസ്യതയും സംരക്ഷിക്കപ്പെടേണ്ടതല്ലേയെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തിടെ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."