സഊദിക്കും ഒപെക്കിനും മറുപടിയുമായി ട്രംപ്; എണ്ണ വിപണി വീണ്ടും തകര്‍ന്നു
റിയാദ്: എണ്ണ വിപണിയില്‍ വില ഉയര്‍ത്താനും സന്തുലിതാവസ്ഥ കൊണ്ടുവരാനും നടത്തുന്ന നീക്കങ്ങള്‍ തകര്‍ച്ചയിലേക്ക്. എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും ഏറ്റവും വലിയ എണ്ണയുല്‍പ്പാദക രാജ്യമായ സഊദിയും വിപണി തിരിച്ചു പിടിക്കാനുള്ള നീക്കം നടത്തുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ പ്രസ്താവനയാണ് എണ്ണവിപണിയെ വീണ്ടും തകര്‍ച്ചയിലേക്ക് നയിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി തകര്‍ന്ന എണ്ണ വിപണി കഴിഞ്ഞ ദിവസം സഊദി ഊര്‍ജ്ജ മന്ത്രിയുടെ പ്രസ്താവനയോടെ കര കയറുന്നതിടെ മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
എണ്ണവിപണി തിരിച്ചു പിടിക്കാനും വിപണിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും അടുത്ത മാസം മുതല്‍ സഊദി അഞ്ചുലക്ഷം ബാരല്‍ പ്രതിദിന എണ്ണയുല്‍പാദനം വെട്ടികുറക്കുമെന്നും എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അംഗ രാജ്യങ്ങള്‍ ഒരു മില്യണ്‍ ബാരല്‍ ഉല്‍പാദനകുറവ് വരുത്തണമെന്നുമാണ് സഊദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് ആവശ്യപ്പെട്ടത്. തൊട്ടു പിന്നാലെ അന്ത്രാഷ്ട്ര എണ്ണവിപണിയില്‍ പുത്തനുണര്‍വ് പ്രകടമാക്കുകയും എണ്ണവില ബാരലിന് 60 ഡോളറിനു മുകളിലേക്ക് ഉയരുകയും ചെയ്തിരുന്നു.
എന്നാല്‍, ഇതിനു തൊട്ടു പിന്നാലെയാണ് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. സഊദി അറേബ്യയും എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും എണ്ണയുല്‍പാദനം വെട്ടികുറക്കുകയില്ലെന്നും വിതരണത്തിന്റെ അടിസ്ഥാനത്തില്‍ എണ്ണവില വളരെ കുറവില്‍ തന്നെയായിരിക്കണമെന്ന ട്രംപിന്റെ ട്വീറ്റാണ് വിപണിയെ പിടിച്ചുലച്ചത്. ഇതോടെ അല്‍പം ആശ്വാസം കണ്ടിരുന്ന എണ്ണവിപണി വീണ്ടും തകരുകയായിരുന്നു.
ബ്രന്റ് ക്രൂഡ് ഓയില്‍ ബാരലിന് 2.8 ശതമാനം കുറഞ്ഞു 68.15 ഡോളറും ലൈറ്റ് ക്രൂഡ് ഓയിലിന് 1.30 ഡോളറും കുറഞ്ഞു 58.63 ഡോളറിലേക്ക് താഴുകയും ചെയ്തു. ഇതോടെ നാല് വര്‍ഷത്തെ വിലയിടിവിനു ശേഷം ഉയര്‍ന്ന വിപണി വില ഇതോടെ ഇരുപത് ശതമാനത്തോളമാണ് തകര്‍ന്നത്.
അതേസമയം, ഏറ്റവും വലിയ എണ്ണയുല്‍പാദക രാജ്യങ്ങളായ റഷ്യയും സഊദിയും ഒപെകും ട്രംപിന്റെ നീക്കത്തോട് പ്രതികരിച്ചിട്ടില്ല. കൂട്ടായ്മയുടെ തന്ത്രപ്രധാനമായ സമ്മേളനം ദിവസങ്ങള്‍ക്കകം നടക്കാനിരിക്കെയാണ് ട്രംപിന്റെ നീക്കം. നിലവില്‍ റഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന എണ്ണയുല്‍പാദനമാണ് റഷ്യയില്‍ നടക്കുന്നത്. സഊദിയും നവംബറില്‍ 11 മില്യണ്‍ ബാരല്‍ എണ്ണയുല്‍പാദനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതോടൊപ്പം, അമേരിക്കന്‍ എണ്ണയുല്‍പാദനവും പതിനൊന്നു മില്ല്യണ്‍ പ്രതിദിന ഉല്‍പാദനമെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."