സുനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഇല്ലെന്ന് തരൂര്‍
ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറെ മരിച്ചനിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മരണകാരണം ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശിതരൂര്‍ കോടതിയെ അറിയിച്ചു.
മരണകാരണം സംബന്ധിച്ച പൊലിസിന്റെ നിഗമനങ്ങള്‍ തെറ്റാണ്. മരണത്തിന് മുന്‍പുള്ള സുനന്ദ പുഷ്‌കറുടെ ട്വീറ്റുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
സുനന്ദ സാധാരണ മനോനിലയില്‍ ആയിരുന്നുവെന്നാണ് ട്വീറ്റുകളില്‍ നിന്ന് മനസിലാകുന്നതെന്നും അവസാനത്തെ ട്വീറ്റുകള്‍ കുറ്റപത്രത്തിന്റെ ഭാഗമാക്കണമെന്നും തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്‌വ വാദിച്ചു. കേസില്‍ തരൂരിനെ പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രം സംബന്ധിച്ച് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെയാണ് തരൂരിന്റെ അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും. 2014 ജനുവരി 17ന് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."