മാധ്യമപ്രവര്‍ത്തകന് നേരെ സദാചാര ഗുണ്ടാ അക്രമം
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനു നേരെ സദാചാര പൊലിസ് ചമഞ്ഞ് യുവാക്കളുടെ ഗുണ്ടായിസം. കോഴിക്കോട് ഓഫിസില്‍ നിന്ന് ജോലി കഴിഞ്ഞ് ഇന്നലെ പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഓമശ്ശേരി സ്വദേശിയായ മാധ്യമപ്രവര്‍ത്തകന് നേരെയാണ്് കൈയേറ്റ ശ്രമം നടന്നത്. ഇയാളെ മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചെയ്തു. മലയമ്മ വെണ്ണക്കോട്ടില്‍ വച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം വാഴപ്പറമ്പില്‍ സഫര്‍നാസ്, നസീം, സി.പി റിയാസ് എന്നിവരടങ്ങിയ നാലോളം പേര്‍ ചേര്‍ന്ന് അകാരണമായി നടുറോഡില്‍ തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത് അസഭ്യം പറയുകയായിരുന്നു.
തുടര്‍ന്ന് ധരിച്ചിരുന്ന ഹെല്‍മെറ്റ് ബലമായി അഴിച്ചുമാറ്റുകയും കൈവശമുണ്ടായിരുന്ന ബാഗും വാഹനവും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എതിര്‍ത്തതോടെ തങ്ങളെ പൊലിസാണ് ഡ്യൂട്ടി ഏല്‍പ്പിച്ചതെന്നും അസമയത്ത് ഇതിലൂടെ പോകേണ്ട ആവശ്യമില്ലെന്നും ഇവര്‍ പറയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."