പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം രാത്രി ബി.ജെ.പി നേതാവ് ധനീഷിനെ അക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൂത്താളി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ചു നടത്തി.
ഇന്നലെ രാവിലെ കിഴക്കന്‍ പേരാമ്പ്ര ആശാരിമുക്കില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്റ്റേഷന് കവാടത്തില്‍ പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പൊലിസ് തടഞ്ഞു.സംസ്ഥാന കമ്മിറ്റി മെമ്പര്‍ എം. മോഹനന് ഉദ്ഘാടനം ചെയ്തു. എ. ബാലചന്ദ്രന് അധ്യക്ഷനായി.
മണ്ഡലം പ്രസിഡന്റ് എന്‍. ഹരിദാസ്, കെ.കെ രജീഷ്, നിഖില്‍ മോഹനന്, തയ്യില്‍ വിജയന്, കെ.സി പ്രേമദാസന്, റ്റി.എം സുധ, അനൂപ് നരിനട സംസാരിച്ചു. കിഴക്കന്‍ പേരാമ്പ്രയിലെ സി.പി.എം ആയുധ ശേഖരണത്തെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തുക, പെരുവണ്ണാമൂഴി പൊലിസിന്റെ സി.പി.എം അനുകൂല നിലപാട് അവസാനിപ്പിക്കുക, ബോംബേറ് കേസിലെ പ്രതികളെ അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. പി.പി ദാസന്, ഒ.പി നാരാണന്, സി.എന്‍ മാരാര്‍, പി.കെ അഭിലാഷ്, പി.പി പ്രസന്ന, എം. വിജയലക്ഷ്മി, രമ കളരിക്കല്‍, പത്മനാഭന് പി. കടിയങ്ങാട് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."