പ്രതിഷേധം: കെ.സുധാകരന്റെ ജാഥയുടെ പോസ്റ്ററുകള്‍ ഉള്‍പ്പെടെ നീക്കി
നിലമ്പൂര്‍: പൊതുനിരത്തില്‍ അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരസഭ സൂപ്രണ്ടിനെ ഉപരോധിച്ചു. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തു. ഡി.വൈ.എഫ്. െഎ പ്രവര്‍ത്തകരായ ഷാജി ചക്കാലക്കുത്ത്, സംഗീത് കോലോത്തുമുറി, നൗഫീഖ്, ഷനൂഫ്, ഷുഹൈല്‍, റഫീഖ് ഏനാന്തി എന്നിവരുടെ നേതൃത്വത്തിലാണ് സൂപ്രണ്ടിനെ ഉപരോധിച്ചത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പൊതു നിരത്തിലെ പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ മടിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. നിരത്തിലെ വൈദ്യുതി തൂണുകളിലും മറ്റും കെ.സുധാകരന് നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥക്ക് സ്വീകരണം ഒരുക്കിയുള്ള കോണ്‍ഗ്രസിന്റെ പോസ്റ്ററുകളുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിനു ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പി.ഡബ്ല്യൂ.ഡി ചുറ്റമുതിലില് സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ബോര്‍ഡ് നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നു. തുടര്‍ന്ന് ഈ ബോര്‍ഡുകളും നീക്കം ചെയ്തു. മുനിസിപ്പല്‍ എഞ്ചിനിയറിങ് ഹെല്‍ത്ത് വിഭാഗവും മറ്റു ജീവനക്കാരും രംഗത്തിറങ്ങിയാണ് പോസ്റ്ററുകള്‍ നീക്കം ചെയ്തത്. പാതയോരങ്ങളില്‍ വഴിയാത്രകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സ്ഥാപിച്ച ബോര്‍ഡുകളും മറ്റും രണ്ടുദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് കട ഉടമകളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."