പെരുന്നാളാഘോഷം ആര്‍ഭാട രഹിതമാക്കണം: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്
കാഞ്ഞങ്ങാട്: സാമ്രാജ്യത്വം സൃഷ്ടിക്കുന്ന അധിനിവേശത്തിന്റെയും ഭീകരവാദങ്ങളുടെയും ഇരകളായി ലോകമെങ്ങും പീഡിപ്പിക്കപ്പെടുകയും അഭയാര്‍ഥികളാക്കപ്പെടുകയും പട്ടിണി കിടക്കുകയും ചെയ്യുന്ന കോടിക്കണക്കിനു മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമായി അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനകളോടെ ഈദാഘോഷം ക്രമീകരിക്കാന്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തു കോയ തങ്ങള്‍, പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജന. സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ആഹ്വാനം ചെയ്തു.
ശരീരത്തിന്റെ ആഗ്രഹങ്ങള്‍ക്ക് മേല്‍ ദൈവിക നിയന്ത്രണത്തിന്റെ അധീശത്വം സാധ്യമാവുന്ന വ്രതാനുഷ്ഠാനത്തിലൂടെ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയെന്ന നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടവനായിരിക്കണം വിശ്വാസി. പെരുന്നാള്‍ നോമ്പുകാരന്റെ ആഘോഷമാണ്.
ആഘോഷങ്ങളുടെ പാശ്ചാത്യവല്‍ക്കരണം അടിച്ചേല്‍പ്പിച്ച കുടിയും കൂത്താട്ടവും ത്രസിപ്പിക്കുന്ന സംഗീത പരിപാടികളും ഗതാഗത നിയമ ലംഘനവും പൊതുജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും അവ പെരുന്നാളിന്റെയോ ഇസ്‌ലാമിക ആഘോഷങ്ങളുടെയോ മുദ്രകളല്ലെന്നും സംയുക്ത ജമാഅത്ത് ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."