HOME
DETAILS
MAL
ഹിന്ദു മഹാസഭ മുന്‍ അധ്യക്ഷന്‍ കമലേഷ് തിവാരി വെടിയേറ്റു മരിച്ചു
backup
October 19 2019 | 02:10 AM
ലക്നൗ: ഹിന്ദു സമാജ് പാര്‍ട്ടി നേതാവും ഹിന്ദു മഹാസഭ മുന്‍ അധ്യക്ഷനുമായ കമലേഷ് തിവാരി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഖുര്‍ഷിദ് ബാഗില്‍ അദ്ദേഹത്തിന്റെ വസതിക്കു സമീപത്തുവച്ചാണ് വെടിയേറ്റതെന്നാണ് വിവരം.
ഗുരുതരമായി പരുക്കേറ്റ കമലേഷ് തിവാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാവി വസ്ത്രമണിഞ്ഞിരുന്ന അക്രമികള്‍ ദീപാവലി സമ്മാനം നല്‍കാനെന്ന വ്യാജേനയാണ് കമലേഷിന്റെ വീട്ടിനു സമീപത്തെ ഓഫിസിലെത്തിയത്. അകത്തു പ്രവേശിച്ചതും മിഠായി പാത്രം തുറന്ന് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. തിവാരിയുടെ പരിചയക്കാര് തന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലിസ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
ഹിന്ദു മഹാസഭയുടെ മുന്‍ അധ്യക്ഷനായ ഇദ്ദേഹം 2017ലാണ് ഹിന്ദു സമാജ് പാര്‍ട്ടി രൂപീകരിച്ചത്. നേരത്തെ പ്രവാചകനെതിരേയുള്ളതടക്കം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന രീതിയിലെ പ്രസ്താവനകളിലൂടെ ഇദ്ദേഹം ഏറെ ആരോപണവിധേയനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."