കൂടത്തായി കൊലക്കേസ്: ബി.എ ആളൂരിനെതിരേ അഭിഭാഷകര്‍
താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലക്കേസില്‍ പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യൂ, മൂന്നാം പ്രതി പ്രജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. താമരശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. റോയ് വധക്കേസില്‍ ജോളി, മാത്യു,പ്രജു കുമാര്‍ എന്നീ പ്രതികളെ രണ്ടാഴ്ച കൂടി ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു.
അതേ സമയം റോയ് വധക്കേസുമായി ബന്ധപ്പെട്ട് ജോളിയുടെ വക്കാലത്തേറ്റെടുത്ത അഭിഭാഷകന് ബി.എ ആളൂരിനെതിരെ പ്രതിഷേധവുമായി അഭിഭാഷകര്‍ രംഗത്തെത്തി. ജോളിയുടെ വക്കാലത്ത് ഏറ്റെടുത്തത് പ്രതിയുടെ അറിവോടെയാണോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്ന് അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. അഭിഭാഷകരെ പ്രതിനിധീകരിച്ച് ബാര്‍ അസോസിയേഷന് പ്രസിഡന്റ് എ ടി രാജുവാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. ഇതു സംബന്ധിച്ച് ബാര്‍ അസോസിയേഷന് ബാര്‍ കൗണ്‍സിലിന് പരാതി നല്‍കും. വിഷയത്തില്‍ കോടതി ഇടപെടണമെന്നും ബാര്‍ അസോസിയേഷന് പ്രസിഡന്റ് കോടതിയില്‍ ആവശ്യപ്പെട്ടു.
സ്വന്തമായി വക്കീലിനെ നിയമിക്കാന്‍ പ്രാപ്തി ഇല്ലാത്ത പ്രതിക്ക് ആവശ്യമെങ്കില്‍ നിയമസഹായം നല്കാന് നിയമമുണ്ട് എന്നാല്‍ ഇതിന് ആളെ നിയമിക്കേണ്ടത് കോടതിയാണ്. ജോളിക്ക് തന്റെ അഭിഭാഷകന്റെ പേരില്‍ തീരുമാനമെടുക്കാന്‍ പ്രാപ്തിയുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."