HOME
DETAILS
MAL
കര്‍ഷകന്റെ ആത്മഹത്യ: റവന്യൂവകുപ്പിന് വീഴ്ച പറ്റിയോയെന്നു പറയാന്‍ കഴിയില്ല: കാനം രാജേന്ദ്രന്
backup
June 22 2017 | 08:06 AM
കൊല്ലം: കോഴിക്കോട് വില്ലേജ് ഓഫിസില്‍ നിന്നും നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്ഷകന് ആത്മഹത്യചെയ്ത സംഭവത്തില്‍ റവന്യൂവകുപ്പിന് വീഴ്ച പറ്റിയോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇക്കാര്യത്തില്‍ അന്വേഷണത്തിന് സാവകാശം വേണം. എങ്കില്‍ മാത്രമേ സംഭവത്തില്‍ പ്രതികരിക്കാന്‍ കഴിയു. കോവളം കൊട്ടാരത്തിന്റെ കാര്യത്തില്‍ സി.പി.ഐ ഇടപെടില്ല. എന്നാല്‍ നിയമപ്രകാരമേ കാര്യങ്ങള്‍ നടക്കുകയുള്ളു എന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."