'ഹോളിവുഡ് റിപ്പറി'ന് വധശിക്ഷ
ന്യൂയോര്‍ക്ക്: ഹോളിവുഡ് റിപ്പര്‍ എന്നു വിളിപ്പേരുള്ള പരമ്പര കൊലയാളിയായ മൈക്കല്‍ തോമസ് ഗാര്‍ഡിയോളക്ക് കാലിഫോര്‍ണിയ കോടതി വധശിക്ഷ വിധിച്ചു. 43കാരനായ കൊലയാളിയെ രണ്ടു സ്ത്രീകളെ അവരുടെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിച്ചത്. ഇയാള്‍ അയല്പക്കത്തെ കൊലയാളിയാണെന്ന് ഫെബ്രുവരിയില്‍ ഒരു ജഡ്ജി വിധിച്ചിരുന്നു.
22കാരനായ ആഷ്ലി എലറിനെ 2001 ഫെബ്രുവരിയില്‍ ഹോളിവുഡിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടതാണ് ഇയാള്‍ക്കെതിരെയുള്ള ആദ്യ കേസ്. 47 മുറിവുകളാണ് യുവതിയുടെ മൃതദേഹത്തിലുണ്ടായിരുന്നത്. 2005ല്‍ നാലു കുട്ടികളുടെ അമ്മയായ 32കാരി മരിയ ബ്രൂണോയും ഇയാളുടെ ഇരയായി. പ്രതിയുടെ അയല്‍വീട്ടില്‍ താമസിച്ചിരുന്ന യുവതിയെ രാത്രി ഉറങ്ങുമ്പോഴാണ് കൊലപ്പെടുത്തിയത്.
പ്രതിക്കെതിരേ സാക്ഷി പറയാനെത്തിയവരില്‍ അയാളുടെ കൗമാരക്കാരനായ മകനും എട്ടുതവണ കുത്തേറ്റിട്ടും മരിക്കാതെ രക്ഷപ്പെട്ട മിഷേല്‍ മര്‍ഫിയുമുണ്ടായിരുന്നു.
എ.സി റിപ്പയര്‍ ചെയ്യുന്ന ജോലിക്കാരനായ പ്രതി സമീപത്തെ വീടുകളിലെ സ്ത്രീകളെയാണ് ലക്ഷ്യമിട്ടിരുന്നത്. രാത്രി ഉറങ്ങുന്ന സമയത്ത് ചെന്ന് ആക്രമിക്കുകയാണ് പതിവ്. 2008ല്‍ മര്‍ഫിയെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഗാര്‍ഡിയോള പിടിയിലായത്. എന്നാല്‍ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."