ഇന്ത്യ-യു.എസ് ആയുധവ്യാപാരം ഈവര്‍ഷം 1,800 കോടിയിലെത്തുമെന്ന് പെന്റഗണ്‍
വാഷിങ്ടണ്‍: ഇന്ത്യയും യു.എസും തമ്മിലെ ആയുധവ്യാപാരം ഈവര്‍ഷം 1,800 കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പെന്റഗണ്‍. ഇന്ത്യ-യു.എസ് പ്രതിരോധ സാങ്കേതികവിദ്യാ വ്യാപാര സംരംഭകത്വ യോഗം അടുത്തയാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് യു.എസ് പ്രതിരോധ അണ്ടര്‍ സെക്രട്ടറി എലന്‍ എം ലോര്‍ഡ് ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലെ പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്താന്‍ യു.എസ് പ്രതിജ്ഞാബദ്ധമാണ്. 2008ല്‍ ഉഭയകക്ഷി പ്രതിരോധവ്യാപാരം പൂജ്യമായിരുന്നത് ഈവര്‍ഷം അവസാനത്തോടെ 1,800 കോടി ഡോളറിലെത്തുമെന്ന് പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരോട് അവര്‍ വ്യക്തമാക്കി.
തന്ത്രപ്രധാന വ്യാപാര പങ്കാളിക്കുള്ള ശ്രേണി-1 പദവി കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യക്ക് യു.എസ് നല്‍കിയിരുന്നു.
ഇതുമൂലം അമേരിക്കന്‍ കമ്പനികള്‍ക്ക് ഉന്നത സാങ്കേതികതയുള്ള ദ്വിമുഖ ഉപയോഗമുള്ള ആയുധങ്ങള്‍ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യാനാവും. നാറ്റോ സഖ്യത്തിലെ ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ എന്നിവയ്ക്കുള്ള പരിഗണനയാണ് ഇതിലൂടെ ഇന്ത്യക്ക് ലഭിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."