സ്വലാത്തിന്റെ പുണ്യംതേടി ആയിരങ്ങള്‍ മമ്പുറം മഖാമില്‍
തിരൂരങ്ങാടി: റമദാനിന്റെ അവസാനത്തെ വ്യാഴാഴ്ചയായിരുന്ന ഇന്നലെ സ്വലാത്തിന്റെ പുണ്യംനുകരാന്‍ ആയിരങ്ങള്‍ മമ്പുറം മഖാമിലെത്തി. നോമ്പു തുറയ്ക്കുള്ള ഭക്ഷണവസ്തുക്കളും മറ്റുമായി പതിവിലും നേരത്തെ ആളുകള്‍ എത്തിയിരുന്നു. അയല്‍ ജില്ലകളില്‍നിന്നും വാഹനങ്ങളിലായി ഉച്ചയോടെതന്നെ വിശ്വാസികള്‍ മഖാമിലെത്തി.
മഖ്ബറയില് സിയാറത്ത് നടത്തിയ ശേഷം വൈകിട്ടത്തെ സ്വലാത്തിനു ശേഷമാണ് വിശ്വാസികള്‍ മടങ്ങിയത്. മഖാമില്‍ റമദാനിലെ എല്ലാ വ്യാഴാഴ്ചയിലും നല്‍കിവരുന്ന ചീരാ കഞ്ഞിയും ഒരുക്കിയിരുന്നു. വിവിധ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ നോമ്പുതുറയ്ക്കുള്ള ഈത്തപ്പഴം, വെള്ളം, തരിക്കഞ്ഞി തുടങ്ങിയവ വിതരണം ചെയ്തതും ആശ്വാസമായി.
മമ്പുറം തങ്ങള്‍ തുടങ്ങിവച്ചതാണ് എല്ലാ വ്യാഴാഴ്ചകളിലും നടന്നുവരുന്ന മമ്പുറം സ്വലാത്ത്. റമദാനില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിവിലും കൂടുതല്‍ ആളുകള്‍ എത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."