HOME
DETAILS

യു.പിയിലെ എ.ടി.എം തട്ടിപ്പ്: തെളിവെടുപ്പിന് കാസര്‍കോട്ടെത്തിച്ച മലയാളി പ്രതികള്‍ വിലങ്ങുകളോടെ രക്ഷപ്പെട്ടു

  
backup
October 20 2019 | 16:10 PM

culprits-escaped-from-police

കാസര്‍കോട്: യു.പിയില്‍ എ.ടി.എം തട്ടിപ്പു നടത്തി പണം കൊള്ളയടിച്ച പ്രതികളില്‍ രണ്ടുപേര്‍ യു.പി പൊലിസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. കളനാട് വില്ലേജ് പരിധിയിലെ അബ്ദുര്‍ റഹ്മാന്‍ ജംഷീദ്, അബ്ദുര്‍ റൈഫാദ് എന്നിവരാണ് പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി രാത്രി 11ഓടെയാണ് ഉത്തര്‍പ്രദേശ് പുത്തുവാലി സി.ഐ എസ്.സി പാണ്ട്യ, എസ്.ഐ അനില്‍ യാദവ്, മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രതികളെ കാസര്‍കോട്ടെത്തിച്ചത്.

തുടര്‍ന്ന് രാത്രി 12ഓടെ ഇവര്‍ കാസര്‍കോട്ടെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു. ഇവിടെ നിന്നുമാണ് സംഘം പൊലിസിനെ വെട്ടിച്ച് അതിവിദഗ്ദ്ധമായി കടന്നുകളഞ്ഞത്. ഇവരുടെ കൈയ്യില്‍ വിലങ്ങുണ്ടായിരുന്നു. ഇതുമായാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താനായി യു.പി പൊലിസ് കാസര്‍കോട് ടൗണ്‍ പൊലിസിന്റെ സഹായം തേടിയിട്ടുണ്ട്.

അതേസമയം പ്രതികളെ തെളിവെടുപ്പിനായെത്തിക്കുന്ന വിവരം തങ്ങളെ അറിയിച്ചിട്ടില്ലെന്നും പ്രതികളെ ലോഡ്ജില്‍ പാര്‍പ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും കാസര്‍കോട് പൊലിസ് പറഞ്ഞു. യു.പി പൊലിസിന്റെ കെടുകാര്യസ്ഥതയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഒരാഴ്ച മുമ്പാണ് എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ അഞ്ചംഗ സംഘത്തെ യു.പിയില്‍ പൊലിസ് അറസ്റ്റു ചെയ്തത്. മീപ്പുഗിരി ആര്‍.ഡി നഗറിലെ മുഹമ്മദ് ബിലാല്‍, കുഡ്ലുവിലെ മുഹമ്മദ് സുഹൈല്‍, കളനാട് വില്ലേജ് പരിധിയിലെ യാസിന്‍ എന്നിവരാണ് മറ്റുപ്രതികള്‍. സംഘം സഞ്ചരിക്കുകയായിരുന്ന കെ.എല്‍ 14 വി 1037 നമ്പര്‍ ആള്‍ട്ടോ കാറും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എ.ടി.എം കേന്ദ്രങ്ങളില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചു ഉപഭോക്താക്കളുടെ രഹസ്യ നമ്പര്‍ ശേഖരിക്കുകയും തുടര്‍ന്ന് വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ചു കൈക്കലാക്കിയ രഹസ്യ നമ്പറുകള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago