സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ എംഫോണ്‍ തരംഗമാവുന്നു
കൊച്ചി: ലോക സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ പുതു തരംഗമായ എം ഫോണ്‍ കേരള വിപണിയില്‍ അത്ഭുത ഓഫറുമായി അമ്പരപ്പിക്കുന്നു. പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയാവുന്ന എക്‌സ്‌ചേഞ്ച് ഓഫറാണ് എംഫോണ്‍ ഇക്കുറി അവതരിപ്പിക്കുന്നത്.
റംസാന്‍ പ്രമാണിച്ചു എംഫോണ്‍ വാങ്ങാന്‍ മലയാളികള്‍ക്ക് സുവര്‍ണാവസരമൊരുക്കുന്ന പ്രസ്തുത ഓഫര്‍ ജൂണ്‍ 23നു ആരംഭിക്കുന്നു.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്‌കാരം (ജി.എസ്.ടി) നിലവില്‍ വരുന്നതിനു മുമ്പ് ഉപഭോക്താക്കള്‍ക്ക് പരമാവധി സൗജന്യങ്ങള്‍ കിട്ടുന്ന രീതിയിലാണ് എംഫോണിന്റെ പുതിയ ഓഫര്‍.
മറ്റു ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകള്‍ നല്‍കി എക്‌സ്‌ചേഞ്ച് ഓഫറിലൂടെ എംഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് എംഫോണ്‍ ഒരുക്കുന്നത്.
കൂടാതെ ഓരോ പഴയ സ്മാര്‍ട്‌ഫോണിനും കമ്പനി 5000 രൂപ വരെ ഉപഭോക്താവിന് നല്‍കുന്നു. നിലവില്‍ പഴയ ഫോണുകള്‍ക്ക് റീടൈല്‍ ഷോപ്പുകള്‍ വഴി ലഭിക്കുന്ന വിലക്ക് പുറമെയാണ് ഈ ഓഫര്‍.
കേരളത്തിലെ 1200ല്‍ അധികം പ്രമുഖ മൊബൈല്‍ റീടൈല്‍ ഷോപ്പുകളുമായി സഹകരിച്ചാണ് എംഫോണ്‍ ഈ ഓഫര്‍ നല്‍കുന്നത്.ഓഫര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ 40 മുതല്‍ 50 ശതമാനം വരെയുള്ള മലയാളി ഉപഭോക്താക്കള്‍ എം ഫോണ്‍ ഉപയോഗിച്ചു തുടങ്ങുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്. ഏറെ സവിശേഷതകളും മികച്ച സ്‌പെസിഫിക്കേഷനും സ്വന്തമായുള്ള എംഫോണ്‍ മോഡലുകള്‍ കേരളത്തില്‍ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫര്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."