റിമോട്ട് കണ്ട്രോള് സംവിധാനം ഉപയോഗിച്ച് അടച്ചത് 300ലേറെ എണ്ണക്കിണറുകള്‍
റിയാദ്: ഇക്കഴിഞ്ഞ 14ന് അരാംകോ എണ്ണ കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഞൊടിയിടയില്‍ മുന്നൂറിലധികം എണ്ണക്കിണറുകളാണ് അടച്ചുപൂട്ടിയതെന്ന് റിപ്പോര്‍ട്ട്. സഊദി അരാംകോ കമ്പനിക്കു കീഴിലെ ഖുറൈസ് എണ്ണപ്പാടത്തെ പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ മുഹമ്മദ് അല്സുവൈഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിമോട്ട് കണ്ട്രോള് സംവിധാനം ഉപയോഗിച്ച് നടത്തിയ നീക്കമാണ് കൂടുതല്‍ അപകടങ്ങളിലേക്ക് നീങ്ങാതെ രക്ഷപ്പെടുത്തിയത്.
പ്രവിശാലമായ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന എണ്ണപ്പാടങ്ങളും എണ്ണക്കിണറുകളും റിമോട്ട് കണ്ട്രോള് രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഓയില്ഫീല്ഡ് സംവിധാനം വഴിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഖുറൈസിലെ അഞ്ചു എണ്ണ യൂനിറ്റുകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഉല്പാദനം വേഗം പുനരാരംഭിക്കുന്നതിന് ഇത് സഹായിച്ചു. ആക്രമണം നടന്ന് 24 മണിക്കൂറിനകം ഉല്പാദനം സാധാരണ നിലയിലെത്തിക്കുന്നതിന് കമ്പനിയെ സഹായിച്ച പ്രധാന ഘടകമാണിതെന്നും അല്സുവൈഗ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."