HOME
DETAILS
MAL
പതിനാറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; എസ്.ഐ ഒളിവില്‍
backup
August 05 2016 | 23:08 PM
അമ്പലപ്പുഴ: പതിനാറു വയസുകാരിയെ ലോഡ്ജില്‍ വിളിച്ചു വരുത്തി പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച അഡീഷണല്‍ എസ്ഐക്കെതിരെ പൊലിസ് കേസെടുത്തു.
പുന്നപ്രയിലെ അഡീഷണല്‍ എസ.്ഐ സാമോനെതിരെയാണ് പുന്നപ്ര പൊലിസ് ഇന്നലെ കേസെടുത്തത്.
വ്യാഴാഴ്ച രാത്രിയാണ് വണ്ടാനം ജങ്ഷനു സമീപമുള്ള ലോഡ്ജിലെ താമസക്കാരനായ അഡീഷണല്‍ എസ്.ഐ ഈ പെണ്‍കുട്ടിയെ വിളുച്ചുവരുത്തിയത്. ഇതു കണ്ട് നാട്ടുകാര്‍ സാമോനെ മര്‍ദിക്കുകയും ചെയ്തിരുന്നു.
ഇന്നലെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലിസ് അഡീഷണല്‍ എസ്ഐക്കെതിരെ കേസെടുത്തത്.
ആലപ്പുഴ സൗത്ത് സിഐക്കാണ് കേസന്വേഷണച്ചുമതല. ഇന്നലെ സി.ഐയും വനിതാ പൊലിസും പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. സാമോന്‍ ഒളിവിലാണെന്നും ഇദ്ദേഹത്തെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."