നവീകരിച്ച പൊലിസ് കാന്റീന് പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: സിറ്റി പൊലിസ് കണ്ട്രോള് റൂം പരിസരത്തുള്ള നവീകരിച്ച പൊലിസ് കാന്റീന് പ്രവര്‍ത്തനമാരംഭിച്ചു. പൊലിസ് അസോസിയേഷന് (കോഴിക്കോട് സിറ്റി) ജില്ലാ കമ്മിറ്റിയാണ് കാന്റീന് നവീകരിച്ചത്. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന് ഉദ്ഘാടനം നിര്‍വഹിച്ചു.
വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നാലുമാസം മുന്‍പാണ് കാന്റീന് അടപ്പിച്ചത്. സൗജന്യനിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ഈ കാന്റീന് പൊലിസുകാര്‍ക്കു പുറമേ കുറഞ്ഞ ചെലവില്‍ ഭക്ഷണം കഴിക്കാന്‍ പൊതുജനത്തിനും ഒരുപോലെ സഹായകമായിരുന്നു. നിലത്തും ചുവരിന്റെ പകുതി ഭാഗവും ടൈല്‍ പാകിയാണു കാന്റീന് നവീകരിച്ചത്. കാന്റീനിന്റെ പരിസരങ്ങളും ശുചീകരിച്ചിട്ടുണ്ട്. ഇവിടെ അടുക്കളത്തോട്ടം നിര്‍മിക്കും.
സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാര്‍, പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.ടി മുരളീധരന്, പൊലിസ് അസോസിയേഷന് (കോഴിക്കോട് സിറ്റി) സെക്രട്ടറി ജി.എസ് ശ്രീജേഷ്, പ്രസിഡന്റ് പവിത്രന്, പി.ആര് രഗീഷ്, പൊലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."