HOME
DETAILS
MAL
സമാധാനത്തിനായി സായാഹ്ന ധര്‍ണ
backup
June 22 2017 | 20:06 PM
വടകര: സി.പി.എം, മുസ്ലിം ലീഗ് സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തിരുവള്ളൂരില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന ആഹ്വാനവുമായി എസ്.എന്‍.ഡി.പി. സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു.
ഗുരുദേവ സംഹിതകള്‍ മുറുകെ പിടിച്ച് അഹിംസാ മാര്‍ഗത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകളുള്‍പ്പെടെ നൂറ് കണക്കിന് പേര് പങ്കെടുത്തു. ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവയും നടന്നു.ധര്‍ണ വടകര യൂണിയന് സെക്രട്ടറി പി.എം.രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
കൂമുള്ളി കൃഷ്ണന് അധ്യക്ഷനായി. മേഖല ചെയര്മാന് വടയക്കണ്ടി നാരായണന്, പദ്മാലയം കുഞ്ഞികൃഷ്ണകുറുപ്പ്, കെ.പി.രാഘവകുറുപ്പ്, ബാബു പൂതം പാറ, കെ.ടി. ഹരിമോഹന്‍, അനില്‍ വൃന്ദാവനം, പി.പി. രാധ, കെ.കെ. മോഹനന്, കെ. ഷിജി, കെ.വി. സുധീഷ്, ടി. കുഞ്ഞിക്കണ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."