തമിഴ്‌നാട്ടിലെ അധ്യാപകര്‍ക്കായി ബയോമെട്രിക് ഹാജര്‍ സംവിധാനം ഉടന്‍
കോയമ്പത്തൂര്‍: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകര്‍ക്കായി ബയോമെട്രിക് ഹാജര്‍ സംവിധാനം ഉടന്‍ വരുന്നു. സംസ്ഥാന സ്‌കൂള്‍ വിദ്യഭ്യാസ വകുപ്പാണ് ജില്ലയില്‍ പുതിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ 1,100ല്‍പരം വിദ്യാലങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുറച്ച് വിദ്യാലങ്ങളിലാണ് ബയോമെട്രിക് ഹാജര്‍ യന്ത്രം സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച ചെയ്യുന്നതിനായി ചീഫ് എഡ്യൂക്കേഷന്‍ ഓഫിസര്‍, ജില്ലാ വിദ്യഭ്യാസ ഡയരക്ടര്‍മാര്‍ എന്നിവരുടെ വീഡിയോ കോണ്‍ഫറന്‍സിങ് വ്യാഴാഴ്ച നടക്കും.
സംസ്ഥാനത്തെ 7,728 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കും. ഇതില്‍ 3,688 ഹൈസ്‌കൂളുകളും 4,040 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുമാണ് പദ്ധതി നടപ്പില്‍ വരുന്നത്. അധ്യാപകരുടെ ഹാജര്‍ നിലയും കൃത്യനിഷ്ടതയും മനസിലാക്കാന്‍ പദ്ധതി സഹായകമാകും. ഒന്‍പത് കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും വിദ്യഭ്യാസ മന്ത്രി കെ.എ സെങ്കോട്ടയാന്‍ നേരത്തേ സൂചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."