HOME
DETAILS
MAL
ജമാൽ ഖശോഗി: പ്രതികളായ അഞ്ചു പേർക്ക് വധശിക്ഷ നൽകണമെന്ന് സഊദി പബ്ലിക് പ്രോസിക്യൂഷൻ
backup
November 15 2018 | 16:11 PM
ദുബൈ: തുർക്കിയിലെ ഇസ്‌താംബുളിലെ സഊദി എംബസിയിൽ വെച്ച് കൊല്ലപ്പെട്ട സഊദി മാധ്യമ പ്രവർത്തകനും വാഷിങ് ടൺ പോസ്റ്റിലെ പ്രമുഖ കോളമിസ്റ്റുമായ ജമാൽ ജമാൽ ഖശോഗിയുടെ കൂടുതൽ കൊലപാതക വിവരങ്ങൾ സഊദി അറേബ്യ പുറത്ത് വിട്ടു. സഊദി പബ്ലിക് പ്രോസിക്യൂഷൻ റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കൊലപാതകികളെ കുറിച്ചും മറ്റുമുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ, വിശദ വിവരങ്ങൾ നൽകുമ്പോഴും കൊലപാതകികളുടെ പേരു വിവരങ്ങൾ പുറത്ത് വിടാൻ ഇദ്ദേഹം തയ്യാറായിട്ടില്ല. സഊദി പബ്ലിക് പ്രോസിക്യൂഷൻ വക്താവ് ആണ് റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അഞ്ചു പേർക്ക് വധശിക്ഷ നൽകണമെന്നും ഇദ്ദേഹവും ആവശ്യപ്പെട്ടു.
സംഭവത്തിൽ 21 പേരെയാണ് പേരിൽ അറസ്റ്റു ചെയ്‌തു വിചാരണ ആരംഭിച്ചത്. എന്നാൽ, ഇതിൽ പതിനൊന്നു പേർക്ക് സംഭവാവുമായി നേരിട്ട് ബന്ധമുള്ളതായി കണ്ടെത്തി. ഇവരുടെ പേര് വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോൾ പുറത്ത് വിടാൻ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്‌തംബർ 29 നാണു കൊലപാതകത്തിന്റെ അവസാന ഘട്ട ആസൂത്രണം നടന്നത്. ഇതിന്റെ ഭാഗമായി ചിലർ എംബസിയിലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തന രഹിതമാക്കുകയും ചെയ്‌തു. ഇതിൽ പ്രവർത്തിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതക ശേഷം എംബസി വിട്ട ഇവർ ഖശോഗിയുടെ വസ്‌ത്രങ്ങൾ, വാച്ച്, കണ്ണട എന്നിവയടക്കമുള്ള സാധനങ്ങൾ ഒഴിവാക്കിയതിന്റെ തെളിവുകളും ചെയ്‌തവരെയും കണ്ടെത്തിയിട്ടുണ്ട്.
പ്രതികള്‍ ഖശോഗിയെ മരുന്ന് കുത്തിവെച്ചാണ് കൊന്നത്. കൊലപാതകത്തിന് ശേഷം അദ്ദേഹത്തിന്റെ മൃതു ശരീരം പല കഷണങ്ങളാക്കിയാണ് സഊദി എംബസിക്കകത്തു നിന്നും പുറത്തെത്തിച്ചത്. ആദ്യ അഞ്ചു പ്രതികളിലൊരാളാണ് ഇത് എംബസിക്കകത്ത് നിന്നും പുറത്തെത്തിച്ചത്. മറ്റൊരാൾ പ്രാദേശിക സംഘത്തിന് ഇത് കൈമാറി. ഇയാളുടെ രൂപ രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ തുർക്കി അധികൃതർക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വാസ്തവ വിരുദ്ധമായ ചില റിപ്പോർട്ടുകളാണ് ഖശോഗിയെ കുറിച്ച് മുൻ ഇന്റലിജൻസ് മേധാവിക്ക് നൽകിയിരുന്നത്. ഖശോഗിയെ കൊലപ്പെടുത്തുന്നതിൽ അദ്ദേഹം ആദ്യ ഘട്ടത്തിൽ വിസമ്മതിച്ചിരുന്നതായും പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു. വാഷിംങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ജമാല്‍ ഖശോഗിയുടെ തിരോധാനം വലിയ തോതില്‍ വിവാദമായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് തുർക്കിയുടെ കൈകളിലുള്ള തെളിവുകളും ശബ്‌ദ രേഖകളും സഊദി അറേബ്യക്ക് കൈമാറണമെന്ന് തുർക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തുർക്കി അന്വേഷണ സംഘം ഇത് നൽകിയിട്ടില്ലെന്നും തുർക്കി ഗവണ്മെന്റിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖശോഗിയെ സഊദിയിൽ തിരിച്ചെത്തിക്കാൻ മുൻ ഡെപ്യൂട്ടി ഇന്റലിജൻസ് ചീഫിന്റെ നേതൃത്വത്തിൽ ഒരു ഉന്നത തല സംഘത്തെ നിയോഗിചിരുന്നതായും പ്രോസിക്യൂട്ടർ വെളിപ്പെടുത്തിയി.
ഇന്റലിജൻസ്, ലോജിസ്റ്റിക്‌സ്, നെഗോഷിയേഷൻ എന്നീ മൂന്ന് വിഭാഗങ്ങളിലായി പതിനഞ്ചു ആളുകളാണ് സംഘത്തിലുണ്ടായിരുന്നത്. സമ്മർദ്ദത്തിലൂടെ ഖശോഗിയെ സഊദിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഖശോഗിയുമായി നേരത്തെ ജോലി ചെയ്‌തു പരിചയമുള്ള അടുത്ത സുഹൃത്തിനെ സംഘത്തിൽ ഉൾപ്പെടുത്താനും സംഘത്തലവൻ നിർദേശം നൽകിയിരുന്നു. മുൻ സഊദി ഉപദേശകൻ കൊലപാതകത്തിൽ കണ്ണിയായി സംശയമുയർന്നതിനെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ സഊദി വിടുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ഒക്‌ടോബർ രണ്ടിനാണ് ജമാൽ ഖശോഗി കൊല്ലപ്പെടുന്നത്. അന്താരാഷ്‌ട്ര തലത്തിൽ സഊദി ഒറ്റപ്പെടുകയും വിവിധ ഭാഗങ്ങളിൽ നിന്നും സമ്മർദ്ദങ്ങൾ ഉണ്ടാകുകയും ചെയ്‌തതിനെ തുടർന്നാണ് സഊദി അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."