HOME
DETAILS

ലഹരി പൂക്കുന്ന പെണ്‍കൗമാരം

  
backup
November 15 2018 | 19:11 PM

hamza-alungal-todays-article-16-11-2018

#ഹംസ ആലുങ്ങല്‍

വിവാഹാലോചനയും വിവാഹമോചനവും ഹര്‍ത്താല്‍ പ്രഖ്യാപനവും അപവാദപ്രചാരണവുമെല്ലാം വാട്‌സ് ആപ്പ് വഴി നടക്കുന്ന കാലമാണിത്. ചില സ്‌കൂളുകളില്‍ പഠനവും പഠനാനന്തര പ്രക്രിയകളും വാട്‌സ് ആപ്പിലേയ്ക്കു മാറിയിട്ടുണ്ട്.


കഴിഞ്ഞ പ്രളയകാലത്ത് അധ്യയനദിനങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കു നോട്്‌സും മറ്റും വാട്‌സ് ആപ്പ് ഗ്രൂപ്പു വഴിയാണ് പല അധ്യാപകരും അവധിക്കാലത്തു നല്‍കിയത്. കുട്ടികള്‍ സംശയങ്ങള്‍ വോയ്‌സ് മെസേജായും നല്‍കി. സാങ്കേതികവളര്‍ച്ചയെ ക്രിയാത്മകമായി ഉപയോഗിക്കലാണിത്.


ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ഓരോ ക്ലാസിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ട്. ഇതോടെ വിദ്യാര്‍ഥികള്‍ക്കു സ്മാര്‍ട്ട് ഫോണ്‍ നിര്‍ബന്ധിതമായി.
അവര്‍ വിലകൂടിയ ഫോണിനായി മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നു. അതു ലഭിച്ചു കഴിഞ്ഞാല്‍ അവരുടെ ലോകം ചുരുങ്ങുന്നു. സാഹിത്യവാസനയുണ്ടായിരുന്ന, എഴുത്തും വായനയുമുണ്ടായിരുന്ന ഒട്ടേറെ കുട്ടികള്‍ മൊബൈല്‍ അഡിക്ഷന്‍ മൂലം വിഷാദരോഗ ചികിത്സയ്‌ക്കെത്താറുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു.


ആത്മഹത്യാത്വരയും ആത്മഹത്യാശ്രമവും നടത്തുന്ന ഇവര്‍ക്കു കാവലിരിക്കലാണു പിന്നീട് രക്ഷിതാക്കള്‍ക്കു ജോലി. പ്രണയം, ലഹരി ഉപയോഗം തുടങ്ങിയവ പലരെയും മാനസികരോഗികളാക്കുന്നു.
പലപ്പോഴും ചതിക്കുഴികളില്‍ വീഴുന്നതു പെണ്‍കുട്ടികളാണെങ്കിലും അവരിലുമുണ്ട് വില്ലത്തികളും കൗശലക്കാരികളും. ചെയ്ത തെറ്റിനെക്കുറിച്ചു കുറ്റബോധമുണ്ടാകില്ല അവര്‍ക്ക്.
അനിയന്ത്രിതമായി എടുത്തുചാടുന്നു. പെട്ടെന്ന് അവസാനിക്കുന്ന പ്രണയബന്ധമുള്ളവരും ഒന്നിലധികം പേരോട് ഒരേ സമയം പ്രണയ നാടകം കളിക്കുന്നവരുമായ ഇവര്‍ കഠിന ഹൃദയരും സഹാനുഭൂതി തീരെയില്ലാത്തവരുമാണ്.

ഉന്മാദത്തിന്റെ
ക്ലാസ് മുറികള്‍


നൂറുശതമാനം വിജയം നേടാറുള്ള മലപ്പുറത്തെ ഒരു വിദ്യാലയത്തില്‍ നിന്ന് ഈയിടെ ഞെട്ടിക്കുന്ന കഥ പുറംലോകമറിഞ്ഞു. ആ വിദ്യാലയത്തില്‍ ലഹലി വസ്തുക്കള്‍ ഉപയോഗിക്കുന്ന ധാരാളം പെണ്‍കുട്ടികളുണ്ടെന്നും അവരുടെ സംഖ്യ അനുദിനം കൂടുകയാണെന്നുമായിരുന്നു അധ്യാപകര്‍ കണ്ടെത്തിയത്. ഇരുപതോളം പെണ്‍കുട്ടികളില്‍നിന്ന് അധ്യാപകര്‍ മയക്കുമരുന്നു പിടികൂടി. തുടയില്‍ മുറിവുണ്ടാക്കി അതിലാണു മയക്കുമരുന്നു വച്ചു ലഹരിയാസ്വദിച്ചിരുന്നത്. പുലര്‍ച്ചെയാണു ലഹരിയുപയോഗം. ഒരു ദിവസം മുഴുവന്‍ ലഹരി നീണ്ടുനില്‍ക്കുമത്രേ.
കോട്ടയ്ക്കലിനടുത്ത ഒരു വിദ്യാലയത്തില്‍ നിന്നു ലഹരിയുപയോഗിച്ച അന്‍പതോളം കുട്ടികള്‍ പിടിയിലായി. അതില്‍ പന്ത്രണ്ടും പതിമൂന്നും വയസുള്ളവരായിരുന്നു പലരും.
കൊണ്ടോട്ടിക്കടുത്തുള്ള മൂന്നു സ്‌കൂളുകളിലും സമാനമായ ലഹരി പിടുത്തം നടന്നു. ഗ്രാമപ്രദേശത്തെ അയല്‍ക്കാരായ പതിനേഴു കുട്ടികളാണു ലഹരിയുപയോഗത്തിനു പിടിയിലായത്. ഈ വാര്‍ത്തകളൊന്നും നാണക്കേടോര്‍ത്തു പുറംലോകത്തേയ്ക്കു വിട്ടില്ല.


നാട്ടില്‍ ചെലവു കിഴിച്ച് 200 രൂപയെങ്കിലും മിച്ചം പിടിക്കാനാവുന്ന ജോലി കിട്ടുമെങ്കില്‍ ഗള്‍ഫിലെ പണി മതിയാക്കി തിരിച്ചുവരുന്നതാണു നല്ലതെന്നാണു പലരും പ്രവാസികളോടു പറയുന്നത്.
അല്ലെങ്കില്‍, പിന്നീടു തിരിച്ചെത്തുമ്പോള്‍ മക്കളെ നഷ്ടപ്പെട്ടിരിക്കും എന്നാണ് ആ നിര്‍ദ്ദേശത്തിന്റെ മുന്നറിയിപ്പ്. ലഹരിക്കടിമപ്പെടുന്ന കുട്ടികളെല്ലാം സാമ്പത്തികമായി മോശമല്ലാത്ത വീട്ടിലുള്ളവരാണ്.
പിതാവ് വിദേശത്തായതിനാല്‍ നിയന്ത്രിക്കാന്‍ വീട്ടിലാരുമുണ്ടാകില്ല. പണവും മൊബൈല്‍ ഫോണും അവര്‍ക്കു പുതിയ ആസ്വാദ്യതയുടെ മേച്ചില്‍പ്പുറങ്ങള്‍ നല്‍കും.
നിലമ്പൂരിനടുത്ത ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരുകൂട്ടം പ്ലസ്‌വണ്‍ വിദ്യാര്‍ഥിനികള്‍ കുറച്ചുനാള്‍ മുന്‍പ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. യൂടൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത നീലച്ചിത്ര വിഡിയോ വാട്‌സ് ആപ്പില്‍ കുട്ടികള്‍ക്കിടയില്‍ ഷെയര്‍ ചെയ്തതായിരുന്നു കാരണം. ലഹരി വിതരണത്തിനും നീലച്ചിത്ര ഷെയറിങ്ങിനും കുട്ടികള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.


ലഹരി മരുന്നുപയോഗത്തിനടിമപ്പെട്ട അത്തരം വസ്തുക്കളുടെ വിതരണക്കാരന്‍ കൂടിയായ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ലഹരിമൂത്തപ്പോള്‍ കയറിപ്പിടിച്ചതു സ്വന്തം സഹോദരിയെയായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം ലഹരി ഗുളിക മൊത്തവില്‍പ്പനക്കാരനായ പൂക്കോട്ടുംപാടം സുധീഷിലാണ് എത്തിയത്. ഇയാള്‍ അറസ്റ്റിലായി.
എന്‍ജിനീയറിങ് ബിരുദധാരിയായ വെള്ളിമാടുകുന്നിലെ മുഹമ്മദ് സാബിക് എന്ന യുവാവ് ന്യൂജന്‍ ലഹരി മരുന്നുമായി പിടിയിലായത് പൊലിസ് ഒരു വിദ്യാലയത്തിലെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു.

കരുതലും
കാവലും വേണം

മക്കളുടെമേല്‍ നല്ലശ്രദ്ധയും കരുതലും കാവലും ഉണ്ടായേ മതിയാകൂ. അവര്‍ക്കൊരുപാട് സുഹൃത്തുക്കളുണ്ടാകും. അവരോടാകും അവരെല്ലാകാര്യവും ആദ്യം പറയുക. എന്നാല്‍, കുട്ടികള്‍ എന്തും ആദ്യം പറയുന്നതും ചര്‍ച്ചചെയ്യുന്നതും മാതാപിതാക്കളോടാകണം. അതിനുള്ള ബന്ധം വളര്‍ത്തിയെടുക്കണം. സ്വന്തം മക്കള്‍ക്കിടയിലും കുടുംബത്തിനിടയിലും ഇഷ്ടക്കാരനായില്ലെങ്കില്‍ സമൂഹത്തില്‍ എത്ര ഉന്നതനായിട്ടും കാര്യമില്ലെന്നു കോഴിക്കോട്ടെ ചൈല്‍ഡ് കൗണ്‍സലറായ മുഹമ്മദ് മുബാറക് പറയുന്നു.


കുട്ടികള്‍ മൊബൈലും ഇന്റര്‍നെറ്റുമുപയോഗിക്കുന്നത് വീട്ടിനുള്ളിലാണല്ലോ അതിനാല്‍ പേടിക്കേണ്ട എന്നു സമാധാനിക്കരുത്.
കാണാമറയത്തു കളിക്കാന്‍ പോകുന്നതു വിലക്കി വീട്ടിനുള്ളില്‍ നെറ്റുപയോഗിക്കാന്‍ സൗകര്യം ചെയ്താല്‍ ഖേദിക്കേണ്ടി വരും.
തിരിച്ചടികളെ പോസിറ്റീവായി കാണാനുള്ള പരിശീലനമാണു കുട്ടികള്‍ക്കു നല്‍കേണ്ടതെന്നു മുഹമ്മദ് മുബാറക് പറയുന്നു.


സാമൂഹിക ദുരന്തമായി വേണം ഈ പ്രവണതയെ കാണാനെന്നാണ് മമ്പാട് സ്പ്രിങ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ പാത്തുമ്മക്കുട്ടി നൂറാനിക്ക് പറയാനുള്ളത്. ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് മൊബൈലും ടാബും നല്‍കുന്നത് നമ്മളാണ്. അതു നിര്‍ത്തണം.
രക്ഷിതാക്കള്‍ തന്നെ ഇതിന്റെ ഉപയോഗം കുറയ്ക്കണം. മൊബൈല്‍ മാറ്റിവച്ച് കുട്ടികളുമായി സംവദിക്കണം. മാതാപിതാക്കള്‍ കൂട്ടുകാരായി മാറണം. അധ്യാപകര്‍ വിദ്യാലയത്തിലും ക്രിയാത്മകമായി ഇടപെട്ട് കുട്ടികളെ നൈസര്‍ഗികമായ വാസനകളിലേയ്ക്കു തിരിച്ചുകൊണ്ടുപോകണം.

സ്‌കൂളുകളിലെ അന്തരീക്ഷം ഇങ്ങനെയാണെങ്കില്‍ കാംപസുകളില്‍ നിന്നു കേള്‍ക്കുന്നതെന്താണ് .അതേക്കുറിച്ച് നാളെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago