ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവത്തിന് തുടക്കം
കൊച്ചി: പ്രളയക്കെടുതികളില്‍നിന്നു കേരളത്തിന്റെ വാണിജ്യ രംഗം ഉണരുന്നതിന്റെ സൂചനകള്‍ നല്‍കി ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവത്തിന് (ജി.കെ.എസ്.യു) ഗംഭീര തുടക്കം.
ആദ്യ ദിനമായ ഇന്നലെ ജി.കെ.എസ്.യുവിനു ലഭിച്ചതു മികച്ച പ്രതികരണം. വരും ദിവസങ്ങളില്‍ അവധി കൂടി വരുന്നതിനാല്‍ ആവേശകരമായ പ്രതികരണമാണു ജി.കെ.എസ്.യുവിന്റെ സംഘാടകരായ കേരളത്തിലെ പത്ര, ടെലിവിഷന്‍, ഓണ്‍ലൈന്‍ മാധ്യമക്കൂട്ടായ്മയും വ്യാപാരി സമൂഹവും പ്രതീക്ഷിക്കുന്നത്.
ജി.കെ.എസ്.യുവില്‍ പങ്കാളികളാകാന്‍ കൂടുതല്‍ വ്യാപാരികള്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി വ്യാപാരികള്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ചെയ്യേണ്ട ആവശ്യമില്ല.
ജി.എസ്.ടി അംഗീകൃത വ്യാപാരികളെല്ലാം സ്വാഭാവികമായും പങ്കാളികളാകുന്ന വിധത്തിലാണു ജി.കെ.എസ്.യു ആവിഷ്‌കരിച്ചിട്ടുള്ളത്. ഈസ്ഥാപനങ്ങളില്‍ നിന്ന് 1000 രൂപയ്‌ക്കോ അതില്‍ കൂടുതലോ തുകയ്ക്കുള്ള പര്‍ച്ചേസ് നടത്തുമ്പോള്‍ അവയും ജി.കെ.എസ്.യുവില്‍ ഉള്‍പ്പെടും.
ലോഗോയും ബാനറുകളും മറ്റും സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക് ംംം.ഴസൗെ.ശിറീംിഹീമറ എന്ന പോര്‍ട്ടലില്‍ നിന്ന് അവ ഡൗണ്‍ലോഡ് ചെയ്തു തയാറാക്കാം.
ഡിസംബര്‍ 16 വരെയാണ് ജി.കെ.എസ്.യുവിന്റെ സമ്മാനക്കാലം.
ചെറിയ കടകള്‍ മുതല്‍ വലിയ വാണിജ്യ സ്ഥാപനങ്ങള്‍ വരെ പങ്കാളികളായ മേളയിലൂടെ നാല് കോടി രൂപയുടെ സമ്മാനങ്ങളാണു നല്‍കുക.
1000 രൂപയ്ക്കു സാധനങ്ങള്‍ വാങ്ങുന്ന ഏതൊരാള്‍ക്കും ഷോപ്പിങ് ഉത്സവത്തിന്റെ ഭാഗമാകാം. മെഗാ നറുക്കെടുപ്പിലൂടെ ഒരു കോടി രൂപയുടെ ഫ്‌ളാറ്റ് ഉള്‍പ്പടെയാണുസമ്മാനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."