HOME
DETAILS
MAL
വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്
backup
October 22 2019 | 07:10 AM
ശ്രീനഗര്‍: കശ്മിരില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്. പൂഞ്ചില്‍ പ്രകോപനമില്ലാതെയാണ് പാകിസ്താന് ആക്രമണം നടത്തിയത്. മോര്‍ട്ടര്‍ ഷെല്ലുകള്‍, ചെറു ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ഷാപൂര്‍, കെര്‍നി ഭാഗങ്ങളില്‍ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ആക്രമണമുണ്ടായതെന്നും ശക്തമായ തിരിച്ചടി നല്‍കിയെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.
നിയന്ത്രണ രേഖയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെയും ഒരു സാധാരണക്കാരനെയും കൊലപ്പെടുത്തിയ പാക് പ്രകോപനത്തിന് ഇന്ത്യ കഴിഞ്ഞ ദിവസം ശക്തമായ തിരിച്ചടി നല്‍കിയിരുന്നു.
പാക്കധീന കശ്മിരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ നാലു ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നു. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. പാകിസ്താന് സൈനിക പോസ്റ്റുകള്‍ തകരുകയും അഞ്ച് പാകിസ്താന് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."