ശ്രീകുമാര്‍ മോനോനെതിരായ മഞ്ജുവിന്റെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി
തിരുവനന്തപുരം: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജുവാര്യരുടെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി. പരാതി വിശദമായി പരിശോധിച്ച ശേഷം നിയമോപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി ഇന്നലെയാണ് നടി മഞ്ജുവാര്യര്‍ ഡി.ജി.പിയെ സമീപിച്ചത്.
ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്താനും അപമാനിക്കാനും ശ്രമം നടത്തുന്നു എന്നായിരുന്നു മഞ്ജുവാര്യരുടെ പരാതി. സംഭവത്തില്‍ ഡിജിറ്റല്‍ രേഖകളും തെളിവായി മഞ്ജുവാര്യര്‍ ഡി.ജി.പിക്ക് കൈമാറിയിരുന്നു.
ഇന്ന് പുലര്‍ച്ചയോടെ സംഭവത്തില്‍ വിശദീകരണ കുറിപ്പുമായി സംവിധായകന് ശ്രീകുമാര്‍ മേനോനും രംഗത്തെത്തി. മഞ്ജുവിനെ തിരികെ സിനിമയിലെത്തിച്ചത് താനാണെന്നും മഞ്ജു നന്ദിക്കേട് കാണിക്കുന്ന ആളാണെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ശ്രീകുമാര്‍ മേനോന് ഫേസ്ബുക്കില്‍ കുറിച്ചു. ഏതുതരത്തിലുള്ള അന്വേഷണത്തെയും നേരിടുമെന്നും തനിക്കും മഞ്ജുവിനും മാത്രം അറിയുന്ന കാര്യങ്ങള്‍ പൊലിസിനോട് പറയുമെന്നും കുറിപ്പില്‍ താക്കീതെന്ന രീതിയില്‍ സൂചന നല്‍കിയിട്ടുണ്ട്.
അതേസമയം താന്‍ മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് മാത്യു സാമുവലും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."