സുപ്രഭാതം കരിയര്‍; യു.കെയില്‍ സ്‌കോളര്‍ഷിപ്പോടെ പി.ജി, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനം,അഗ്രി ബിസിനസ് മാനേജ്‌മെന്റില്‍ പി.ജി......etc
ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടില്‍ പഠിക്കാന്‍ അവസരം. ഒരു വര്‍ഷത്തെ പി.ജി കോഴ്‌സ് പഠിക്കാന്‍ കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഈ മാസം 30നു മുമ്പ് കേന്ദ്ര മന്ത്രാലയത്തിനും യു.കെയിലേയ്ക്ക് നവംബര്‍ 15നു മുമ്പും അപേക്ഷ അയക്കണം. അടുത്ത ഒക്‌ടോബറോടെ ഡിഗ്രി വിജയിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് ഇല്ലാതെ യു.കെയില്‍ പഠിക്കാന്‍ സാമ്പത്തികമായി കഴിയാത്തവരാണെന്നുള്ള അപേക്ഷയും ഇതോടൊപ്പം നല്‍കണം. 39 വിദ്യാര്‍ഥികളെ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കും.
2020 സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസത്തോടെയേ ക്ലാസ് തുടങ്ങുകയുള്ളു. അടുത്ത ജൂണോടെ അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. കേന്ദ്ര മാനവശേഷി വിഭവവികസന മന്ത്രാലയ (എം.എച്ച്.ആര്‍.ഡി)ത്തിന് http:proposal.sakshat.ac.inschoalrship, കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് കമ്മിഷ(സിഎസ്‌സി)ന് https fs29.formsite.comm3nCYqy6rpgiquaform_login.html എന്നീ പോര്‍ട്ടലുകളില്‍ രണ്ടിലും അപേക്ഷ നല്‍കണം.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനം
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ അഞ്ചു ക്യാംപസുകളിലേയ്ക്ക് പി.ജി കോഴ്‌സുകള്‍കള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എം.എ, എം.എസ്.സി, എം.പി.എച്ച് (മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്), എം.എച്ച്.എ (മാസ്റ്റര്‍ ഇന്‍ ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍), എം.ബി.എ.എച്ച്.ആര്‍(എം.ബി.എ ഇന്‍ ഹ്യൂമന്‍ റിസോഴ്‌സ്) എന്നീ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി നവംബര്‍ 13 വരെ അപേക്ഷിക്കാം. നെറ്റ്(നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി നാലിനാണ്.
ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള 100 ചോദ്യങ്ങള്‍ക്ക് 100 മിനിറ്റ് കൊണ്ട് ഉത്തരമെഴുതണം. നെഗറ്റീവ് മാര്‍ക്ക് ഇല്ല. പൊതുവിജ്ഞാനം, ഇംഗ്ലീഷ് പ്രാവീണ്യം, കണക്കും ലോജിക്കല്‍ റീസണിങ്ങും എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണുള്ളത്. വിജയികള്‍ക്ക് അഭിമുഖം, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയുണ്ടാകും. ഹാള്‍ ടിക്കറ്റ് ഡിസംബര്‍ 18 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. മുംബൈ, തുല്‍ജപൂര്‍, ഹൈദ്രാബാദ്, ചെന്നൈ, ഗുവാഹട്ടി എന്നിവിടങ്ങളിലാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിന് ക്യാംപസുകളുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെ 40 നഗരങ്ങള്‍ പരീക്ഷാകേന്ദ്രങ്ങളാണ്. ഫീസ് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ക്ക് admissions.tiss.e-du.
ഡിസൈന്‍ ഉപരിപഠനത്തിന് 'സീഡ് ' അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഡിസൈന്‍ ഉപരിപഠനത്തിനായുള്ള കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈന്‍ (സീഡ്-2020) പരീക്ഷയുടെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ഐ.ഐ.ടി മുംബൈ പ്രസിദ്ധീകരിച്ചു. ഡിസൈന്‍ രംഗത്ത് എം.ഡി.എസ്, പിഎച്ച്.ഡി പഠനത്തിനുള്ള സീഡിന് ഒക്ടൊബര്‍ ഒമ്പതു മുതല്‍ നവംബര്‍ ഒമ്പതുവരെ ഓണ്‍ലൈനായി ംംം.രലലറ.ശശയേ.മര.ശി ല്‍ അപേക്ഷിക്കാം. നവംബര്‍ 16 വരെ അപേക്ഷിക്കാം. രണ്ടു ഭാഗങ്ങളുള്ള മൂന്ന് മണിക്കൂര്‍ പരീക്ഷ ജനുവരി 18ന് രാവിലെ 10 മുതല്‍ ഒന്നു വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. അഡ്മിറ്റ് കാര്‍ഡ് ജനുവരി ഒന്നു മുതല്‍ ലഭിക്കും. പരീക്ഷാ ഫലം മാര്‍ച്ച് നാലിന് പ്രസിദ്ധീകരിക്കും.
യോഗ്യത: ബിരുദം 3 വര്‍ഷ ഡിപ്ലോമ പി.ജി. 2020 ജൂലൈയില്‍ ഫൈനല്‍ പരീക്ഷയെഴുതിയാലും മതി. 5 വര്‍ഷ ജി.ഡി ആര്‍ട്‌സ് ഡിപ്ലോമ 2020 ജൂലൈയില്‍ പൂര്‍ത്തീകരിക്കുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല. എത്ര തവണയും എഴുതാം. സീഡ് സ്‌കോറിനെ അടിസ്ഥാനമാക്കിയുള്ള പ്രവേശനം ഓരോ സ്ഥാപനങ്ങളിലും വ്യത്യസ്ത രീതിയിലായിരിക്കും. അഭിരുചിയാണ് അപേക്ഷിക്കാനുള്ള പ്രധാനഘടകം. പരീക്ഷയ്ക്ക് 2 ഭാഗങ്ങളാണ്. പാര്‍ട്ട് എ: ഒരു മണിക്കൂര്‍ ഓണ്‍ലൈന്‍ ഒബ്‌ജെക്ടീവ് ടൈപ്പ് പരീക്ഷ. പൊതുവിജ്ഞാനം, ദൃശ്യവിശകലനം, യുക്തിവിശകലനം, രൂപകല്‍പന, ഭാഷാശേഷി എന്നീ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. വെര്‍ച്വല്‍ കീപാഡ് ഉപയോഗിച്ചു ചെയ്യേണ്ട ഗണിതചോദ്യങ്ങളുമുണ്ടാകും.
പാര്‍ട്ട് ബി: രണ്ടു മണിക്കൂര്‍ എഴുത്തുപരീക്ഷ. ഡിസൈന്‍, ഡ്രോയിങ് അഭിരുചി, ആശയ വിനിമയം, നിര്‍ധാരണ ശേഷി എന്നിവ വിലയിരുത്തും. ചോദ്യങ്ങള്‍ കംപ്യൂട്ടറില്‍ തെളിയും. ഉത്തരമെഴുതേണ്ടത് പ്രത്യേക ബുക്കിലാണ്. പാര്‍ട്ട് എയില്‍ നിശ്ചിത മാര്‍ക്കുണ്ടെങ്കില്‍ മാത്രമേ പാര്‍ട് ബി ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തൂ.
പാര്‍ട് ബിയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സീഡ് സ്‌കോര്‍ നിശ്ചയിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങള്‍ : കേരളത്തില്‍: എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍. അപേക്ഷാ ഫീസ്:പരീക്ഷാഫീസ്: 2,600 രൂപ; പെണ്‍കുട്ടികള്‍ക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്കും 1,300 രൂപ.
ഇ മെയില്‍:[email protected]
വെബ്‌സൈറ്റ് : www.ceed.iitb.ac.in
അഗ്രി ബിസിനസ് മാനേജ്‌മെന്റില്‍ പി.ജി
ഹൈദ്രാബാദ് രാജേന്ദ്രനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്‌സറ്റന്‍ഷന്‍ മാനേജ്‌മെന്റ് (മാനേജ്) കാര്‍ഷിക ബിസിനസ് മാനേജ്‌മെന്റ് പി.ജി കോഴ്‌സിലെ 24ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക ബിസിനസുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് പരിശീലനത്തിനുള്ള ഈ മുന്‍നിര സ്ഥാപനം കൃഷിമന്ത്രാലയത്തിന്റെ കീഴിലാണ്. കോഴ്‌സുകള്‍ക്ക് എ.ഐ.സി.ടി.ഇ അംഗീകാരവുമുണ്ട്.
ഇവിടുത്തെ ദ്വിവത്സര പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (അഗ്രിബിസിനസ് മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്ക് ഡിസംബര്‍ 31 വരെ ഓണ്‍ലൈനായും അല്ലാതെയും അപേക്ഷിക്കാം. അഗ്രികള്‍ചറിലോ അനുബന്ധ വിഷയങ്ങളായ അഗ്രിബിസിനസ് മാനേജ്‌മെന്റ്, കമേഴ്‌സ്യല്‍ അഗ്രികള്‍ചര്‍, അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപറേഷന്‍, അഗ്രി എന്‍ജിനീയറിങ്, അഗ്രി ഐ.ടി, ബയോടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ഡെയറി ടെക്‌നോളജി, ഫിഷറീസ്, ഫുഡ് ടെക്‌നോളജി, ഫുഡ് പ്രോസസിങ് എന്‍ജിനീയറിങ്, ഫോറസ്ട്രി, ഹോര്‍ട്ടികള്‍ചര്‍, സെറികള്‍ചര്‍, വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ട്രി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം വേണം. ഹ്യൂമാനിറ്റീസ്, എന്‍ജിനീയറിങ്, പ്യുവര്‍ സയന്‍സ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മെഡിസിന്‍ തുടങ്ങി മറ്റു വിഷയങ്ങളിലെ ബിരുദമായാലും മതി. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ അപേക്ഷയും സ്വീകരിക്കും. സിലക്ഷന്റെ ഭാഗമായി ഗ്രൂപ്പ് ഡിസ്‌കഷന്‍, പ്രസന്റേഷന്‍, അഭിമുഖം എന്നിവയുണ്ട്. 100 ശതമാനം തൊഴില്‍ അവസരമുള്ള കോഴ്‌സിന് നാല് ലക്ഷത്തിലേറെ രൂപ ഫീസ് ഉണ്ട്. അപേക്ഷകര്‍ ംംം.ാമിമഴല.ഴീ്.ശി വെബ്‌സൈറ്റിലെ വിജ്ഞാപനവും പ്രോസ്‌പെക്ട്‌സും മനസിലാക്കുക. സംശയ നിവാരണത്തിന് ഫോണിലും ഇ മെയിലിലും ബന്ധപ്പെടാം. ഫോണ്‍-പി.ജി സെല്‍: 04024016709.
നീറ്റ് പി.ജി ജനുവരി 5ന്
നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ) നീറ്റ് പി.ജി -2020 ജനുവരി അഞ്ചിന് നടത്തും.
അപേക്ഷാ ഫോം നവംബര്‍ ആദ്യവാരം ലഭ്യമാകും. ഡിസംബര്‍ അവസാനം അഡ്മിറ്റ് കാര്‍ഡ് ലഭിക്കും വിധമാണ് വേേു:ിമയേീമൃറ.ലറൗ.ശി ല്‍ പരീക്ഷാ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ, ഡീംഡ്, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളുടെ മെഡിക്കല്‍ കോളജുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം എന്‍.ബി.ഇയുടെ യുടെ നീറ്റ് അടിസ്ഥാനമാക്കിയായിരിക്കും.
മൂന്നരമണിക്കൂര്‍ പരീക്ഷയ്ക്ക് 300 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും.
കഴിഞ്ഞ തവണ രാജ്യത്തെ 167 സിറ്റികളിലായി നടത്തിയ നീറ്റ് പി.ജി പരീക്ഷയില്‍ 1,48,000 പേരാണ് എഴുതിയത്. പരീക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ nbe.edu.in വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാകും.
നീറ്റ് പിജിക്കൊപ്പം മറ്റ് പരീക്ഷകളുടെയും തീയതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നീറ്റ് എം.ഡി.എസ് , എഫ്.എം.ജി.ഇ, പി.ഡി.സി.ഇ.ടി എന്നിവയുടെ പരീക്ഷകള്‍ ഡിസംബര്‍ 20ന് നടത്തും.
ജി.എന്‍.എം സ്‌പോട്ട് അഡ്മിഷന്‍ 26ന്
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സിന്റെ സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 26ന് രാവിലെ 11ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നടക്കും.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലായി 10 സീറ്റുകളാണുള്ളത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പരീക്ഷ പാസായ കേരളത്തിലെ എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ നേരിട്ട് പങ്കെടുക്കാം.
വിശദവിവരങ്ങള്‍ക്ക്: www.dme.kerala.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."