രാഷ്ട്രീയ പ്രവേശനം നിഷേധിക്കുന്നില്ല, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു- രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്. രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യത താന്‍ നിരസിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചചെയ്ത് വരികയാണെന്നും അന്തിമതീരുമാനമെടുത്ത ശേഷം പ്രഖ്യാപിക്കുമെന്നും ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് രജനീകാന്ത് പറഞ്ഞു.
പി. അയക്കണ്ണിന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകളുമായി കഴിഞ്ഞമാസം അദ്ദേഹം ചര്‍ച്ചനടത്തിയിരുന്നു. നദീസംയോജനം അടക്കമുള്ള കര്‍ഷകരുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
ഫാന്‍സ് അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു യുദ്ധത്തിന് തയാറാകാനാണ് അദ്ദേഹം ആഹ്വാനം നല്‍കിയത്. യുദ്ധം ആഗതമായാല്‍ അവര്‍ മാതൃനാടിന്റെ രക്ഷയ്ക്കെത്തും. എല്ലാവരും തങ്ങളുടെ മണ്ഡലങ്ങളിലേക്ക് മടങ്ങണമെന്നും യുദ്ധം വരുമ്പോള്‍ നേരിടാമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഈശ്വരന് ആഗ്രഹിക്കുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും അന്ന് അദ്ദേഹം സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."