ട്രെയിനില്‍ 15 കാരനെ കുത്തിക്കൊന്നത് മത വിദ്വേഷത്തിന്റെ പേരില്‍; വര്‍ഗീയ ആക്ഷേപം ചൊരിഞ്ഞ് തുടക്കം
ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനില്‍ നിന്ന് 15 കാരനെ സംഘപരിവാര അക്രമികള്‍ കത്തികൊണ്ടു കുത്തിക്കൊന്നത് മതവിദ്വേഷത്തിന്റെ പേരില്‍. പെരുന്നാള്‍ സാധനം വാങ്ങിവരികയായിരുന്നവരെ സീറ്റ് ചോദിച്ച് നിര്‍ബന്ധിപ്പിച്ച് എഴുന്നേല്‍പ്പിക്കുകയും വര്‍ഗീയ ആക്ഷേപം ചൊരിയുകയും ചെയ്തു. തുടര്‍ന്ന് ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ തടഞ്ഞുവച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. ബീഫിന്‍റെ പേരിലായിരുന്നു കൊലയെന്നാണ് ആദ്യം വന്ന വാർത്തകള്‍.
ഉത്തര്‍പ്രദേശ് നോയിഡയിലെ അസോട്ടിയിലാണ് സംഭവം. ബല്ലഭ്ഗഡ് സ്വദേശി ഹാഫിസ് ജുനൈദാണ് മരിച്ചത്. ബല്ലബ്ഗഡ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങേണ്ടിയിരുന്ന ഇവരെ സംഘം തടഞ്ഞുവയ്ക്കുകയും അസോട്ടിയിലെത്തിയപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നു. പരുക്കേറ്റ സഹോദരന്‍ ഷാക്കിര്‍ (24) എയിംസില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
ചെറിയ പെരുന്നാളിനായി ഡല്‍ഹിയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു ഇരുവരും. ഷാക്കിറിനൊപ്പം മറ്റൊരുസഹോദരന്‍ ഹാഷിമും ഉണ്ടായിരുന്നു. സാധനങ്ങള്‍ വാങ്ങിയ ശേഷം മധുരയിലേക്കുള്ള ലോക്കല്‍ ട്രയിനില്‍ തിരിച്ചുപോകുകയായിരുന്നു ഇവര്‍. തുഗ്ലക്കാബാദില്‍ നിന്ന് കയറിയ അഞ്ചംഗ സംഘ്പരിവാര്‍ സംഘം മുസ്‌ലിംവേഷത്തിലിരിക്കുന്ന ഇവരോട് അവര്‍ക്കായി സീറ്റൊഴിഞ്ഞ് കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഇവര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഇവരെ വര്‍ഗീയമായി ആക്ഷേപിച്ച സംഘം ആക്രമിക്കുകയും ബല്ലഭ്ഗഡില്‍ ഇറങ്ങാന്‍ സമ്മതിക്കാതെ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അസോട്ടി സ്‌റ്റേഷനിലെത്തിയപ്പോള്‍ രണ്ടുപേരെയും കത്തിയെടുത്ത് കുത്തി. പോലിസ് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജുനൈദ് മരിച്ചു. മൃതദേഹം ഹരിയാന പല്‍വാല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്്തതായും പൊലിസ് വ്യക്തമാക്കി.
തീവണ്ടിയിലെ അപാചയചങ്ങല വലിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു അക്രമികള്‍ അനുവദിച്ചില്ലെന്നും ട്രെയിനിലെ സുരക്ഷാസേനയുടെ സഹായം തേടിയെങ്കിലും അവരും ഇടപെട്ടില്ലെന്നും ഷാക്കിര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."