HOME
DETAILS
MAL
ഇരിഗൂര്‍, ഉത്തുകുഴി, വഞ്ചിപ്പാളയം; ഫുള്‍ ഫഌജ്ഡ് റെയില്‍വേ സ്റ്റേഷനാകും
backup
November 16 2018 | 06:11 AM
കോയമ്പത്തൂര്‍: ഇരിഗൂര്‍, ഉത്തുകുഴി, വഞ്ചിപ്പാളയം സ്റ്റേഷനുകള്‍ ഫുള്‍ ഫ്ളജ്ഡ് റെയില്‍വേ സ്റ്റേഷനുകളാക്കാന്‍ ദക്ഷിണ മേഖലാ റെയില്‍വേ തീരുമാനിച്ചു. അദ്യഘട്ടമായി പ്ലാറ്റ്ഫോമുകള് ഉയരം കൂട്ടാനും 24 കോച്ചുകളെ ഉല്ക്കെള്ളുന്ന രീതിയിലുമാക്കും. ഇരിഗൂര്‍ സ്റ്റേഷന് പുനര്‍നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞുവെന്നും ഉത്തുകുഴി, വഞ്ചിപ്പാളയം സ്റ്റേഷനുകളുടെ ടെന്‍ഡര്‍ നടക്കാനിരിക്കുന്നതേയുള്ളൂവെന്നും റയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉത്തുകുഴി, വഞ്ചിപ്പാളയം എന്നിവിടങ്ങളുല് 280 മീറ്റര്‍ നീളവും ഇരിഗൂറില് പ്ലാറ്റ്ഫോമിന്റെ ഉയരവുമണ് വര്ധിപ്പുക്കുന്നത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്നുണ്ടാകുമെന്നും യാത്രക്കാര്‍ക്കും ചരക്ക് കൈമാറ്റങ്ങള്‍ക്കും കുതിച്ചുചാട്ടം ഇതിലൂടെയുണ്ടാകുമെന്നും കരുതപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."