വട്ടിയൂര്‍ക്കാവിലെ പിന്തുണ പാളി: എന്‍.എസ്.എസിനുമേല്‍ തുള്ളല്‍പാട്ടിലൂടെ വിമര്‍ശനം ചൊരിഞ്ഞ് എസ്.ഹരീഷ്
തിരുവനന്തപുരം: കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍പാട്ടിലൂടെ വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തില്‍ എന്‍.എസ്. എസിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ കുറിപ്പ്.
നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല.
ചുട്ടുതിളയ്ക്കും വെള്ളമശേഷം
കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു.
ഉരലു വലിച്ചു കിണറ്റില്‍ മറിച്ചു.
ചിരവയെടുത്തഥ തീയിലെറിഞ്ഞു.
അരകല്ലങ്ങു കുളത്തിലെറിഞ്ഞു.
അതുകൊണ്ടരിശം
തീരാഞ്ഞവനാപ്പുരയുടെ
ചുറ്റും മണ്ടി നടന്നു.
എസ്. ഹരീഷിന്റെ മീശ എന്ന നോവല്‍ ഏറെവിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അന്ന് ഏറ്റവും ശക്തമായി രംഗത്തുവന്നത് എന്‍.എസ്.എസായിരുന്നു. ഹരീഷിന്റെ മീശ പ്രസിദ്ധീകരിച്ചതിനാല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നുമായിരുന്നു എന്‍.എസ്.എസ് ആഹ്വാനം. എന്നാല്‍ അവസരം വന്നപ്പോള്‍ എന്‍.എസ്.എസിനെ തിരിഞ്ഞു കുത്താന്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥയാണ് ഏറ്റവും ഉചിതമെന്ന രീതിയിലാണ് ഹരീഷിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."