HOME
DETAILS
MAL
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ അല്‍പേഷ് താക്കൂറിന് പരാജയം
backup
October 24 2019 | 11:10 AM
അഹമ്മദാബാദ്: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ചേര്‍ന്ന ക്ഷത്രിയ താക്കൂര്‍ സേനാ നേതാവിന് ദയനീയ പരാജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രഘു ദേശായിയോടാണ് അല്‍പേഷ് പരാജയപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വം താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നെന്ന് ആരോപിച്ചാണ് ഈ വര്‍ഷം ഏപ്രിലില്‍ അല്‍പേഷ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.
അല്‍പേഷ് താക്കൂറിനൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ധവല്‍ സിങ് ചലയും രണ്ടായിരത്തിലധികം വോട്ടിന് പിന്നിലാണ്. ബയാദ് മണ്ഡലത്തില്‍ നിന്നാണ് ധവല്‍ സിങ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജാഷു പട്ടേലാണ് ഈ സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നത്. താക്കൂര്‍ സമുദായത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു ധവല്‍ സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."