HOME
DETAILS
MAL
കലക്ടര്‍ തുറവൂര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു; ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തി
backup
June 23 2017 | 19:06 PM
ആലപ്പുഴ: പനി പ്രതിരോധചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടര്‍ വീണ എന്‍. മാധവന്‍ തുറവൂര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി.
ഇന്നലെ പനി ബാധിച്ച് 20 പേര്‍ ചികിത്സതേടിയതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. റൂബി പറഞ്ഞു. ഇവിടെ ഒരു ഡെങ്കിപ്പനി കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശരാശരി 1050 പേര്‍ ദിവസവും ചികിത്സതേടി ഒ.പി.യിലെത്തുന്നുണ്ടെന്നും ആവശ്യത്തിന് മരുന്നുകളുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തികുന്ന ആശുപത്രിയില്‍ 14 ഡോക്ടര്‍മാരാണുള്ളത്.
നിലവില്‍ പനിബാധിച്ച് രണ്ടു പേര്‍ അവധിയിലായതിനാല്‍ 12 പേരുടെ സേവനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.പി. ഫണ്ട് ഉപയോഗിച്ച് ആശുപത്രിയില്‍ നടക്കുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതിയും കളക്ടര്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."