നിശബ്ദമായ രാജ്യസ്‌നേഹം എത്ര ദൃഢകായനായ ദേശീയതയേയും പരാജയപ്പെടുത്തും- തെരഞ്ഞെടുപ്പ് ഫലത്തില്‍ ചിദംബരം
ന്യൂഡല്‍ഹി: ഹരിയാനയിലും മഹാരാഷ്ട്രയിലും പ്രതീക്ഷിച്ച ഭൂരിപക്ഷത്തിലെത്തി നില്‍ക്കാന്‍ കഴിയാത്ത ബി.ജെ.പിയെ പരിഹസിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവ്ശ്വാസം പകര്‍ന്നും മുന്‍കേന്ദ്രമന്ത്രി പി.ചിദംബരം. നിശബ്ദവും ശാന്തവുമാ രാജ്യസ്‌നേഹത്തിന് അപകടകരമായ ദേശീയതയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. ഒരിക്കല്‍ ജനങ്ങള്‍ ഭീതിയെ പുറത്തെറിയുമെന്നും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പേരില്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടതാണ് ഈ ട്വീറ്റ് ചെയ്യാനെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. മഹാരാഷ്ടയ്ക്ക് പിന്നാലെ ഹരിയാനയും തൂത്തുവാരുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. സംസ്ഥാനത്ത് കോണ്‍ഗ്ര്‌സ തകര്‍ന്നടിയുമെന്നായിരുന്നു എക്‌സിറ്റ് പോളുടകളും പ്രവചിച്ചിരുന്നത്.
ജാട്ട് വിഭാഗക്കാര്‍ക്കിടയിലുണ്ടായിരുന്ന ബി.ജെ.പി വിരുദ്ധ വികാരവും കര്‍ഷകപ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്, രാജ്യസുരക്ഷയുമായിരുന്നു സംസ്ഥാനത്ത് ബി.ജെ.പി ഉയര്‍ത്തിയ പ്രചരണ തന്ത്രങ്ങള്‍. എന്നാല്‍ സാധാരണക്കാരുടെയിടയില്‍ ഇത് വിലപ്പോയില്ല എന്നുവേണം മനസിലാക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."