സഊദി എയര്‍ലൈന്‍സ് ഗ്രൗണ്ട് ഹാന്ഡ്ലിങ് എയര്‍ ഇന്ത്യക്ക്
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്നുള്ള സഊദി എയര്‍ലൈന്‍സിന്റെ ഗ്രൗണ്ട് ഹാന്ഡ്ലിങ് ജോലികള്‍ എയര്‍ ഇന്ത്യക്ക്. എയര്‍ ഇന്ത്യയുടെ എ.ഐ.എ.ടി.എസ്.എല്‍ കമ്പനിയാണ് ഈ ജോലികള്‍ ചെയ്യുക. വിമാനത്തില്‍നിന്ന് ചരക്ക് ഇറക്കിക്കയറ്റുന്നത് മുതല്‍ കൗണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ വരെ ഇവര്‍ നിര്‍വഹിക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസ്, ഖത്തര്‍ എയര്‍ വിമാനങ്ങളുടെ ഗ്രൗണ്ട്ഹാന്‍ഡ്ലിങ് പ്രവൃത്തികള്‍ നിലവില്‍ ഇവരാണ് ചെയ്യുന്നത്. കരിപ്പൂരിലെ മറ്റുവിമാനങ്ങളുടേത് ഭദ്ര സ്വകാര്യകമ്പനിക്കാണ്. അടുത്ത മാസം നാലുമുതലാണ് സഊദി വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നത്.
സര്‍വിസുകളില്‍ യാത്രക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് 21ന് ശേഷം ആരംഭിക്കും. കരിപ്പൂര്‍, ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലെ സമയസ്ലോട്ട് പരിശോധനകള്‍ പൂര്‍ത്തിയായി വരികയാണ്. ആഴ്ചയില്‍ ഏഴ് സര്‍വിസുകളാണ് സഊദി വിമാന കമ്പനി കരിപ്പൂരില്‍നിന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ചു സര്‍വിസുകള്‍ ജിദ്ദയിലേക്കും രണ്ട് സര്‍വിസുകള്‍ റിയാദിലേക്കും പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."