വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് എട്ടുപേര്‍ക്ക് പരുക്കേറ്റു
വെഞ്ഞാറമൂട്: പാലം പണിക്കായി റെഡിമിക്‌സ് തയ്യാറാക്കികൊണ്ടുവന്ന വന്ന വാഹനം റോഡിനു സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു.
മുദാക്കലിന് സമീപം ചെമ്പൂര്‍ പുത്തൂര്‍ പാലം പണിക്കായി കൊണ്ടുവന്ന വാഹനമാണ് സമീപത്തെ രാജീവ് വിലാസം രാജീവിന്റെ വീട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ വീട്ടിലുണ്ടായിരുന്ന രാജീവിന്റെ മക്കളായ അഖില്‍ രാജ് (16), അതുല്‍രാജ് (14), ഓമന (68),ആയുഷ് (എട്ട് മാസം), ആയുഷിന്റെ അമ്മ ഗ്രീഷ്മ (22), അജിത (48),പ്രീത(38), വാഹനത്തിലെ ഡ്രൈവര്‍ പ്രവീണ്‍ (35) , എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.
പരുക്കേറ്റവര്‍ മെഡിക്കല്‍ കോളജാശുപത്രിയിലും ആറ്റിങ്ങള്‍ വലിയകുന്ന് ആശുപത്രിയിലും ചികിത്സയിലാണ്.
കഴക്കുട്ടത്ത് നിന്നും കൊണ്ടുവന്ന വാഹനം കയറ്റം കയറാതെ വന്നതിനെ തുടര്‍ന്ന് റിവേഴ്‌സ് എടുക്കുന്നതിനിടെ ഏഴടിത്താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പതിനഞ്ചോളം പേര്‍ വീട്ടിലുണ്ടായിരുന്നു. വീട്ടുടമയായ രാജീവ് ഇന്നലെയാണ് അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
രാജീവിന്റെ അപകടവിവരമറിഞ്ഞെത്തിയ സമീപവാസികളും ബന്ധുക്കളുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്.
വെഞ്ഞാറമൂട് ,ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."