HOME
DETAILS

ഇടുക്കി രണ്ടാം വൈദ്യുത നിലയം: സാധ്യതാപഠനം പൂര്‍ത്തിയായി

ADVERTISEMENT
  
backup
November 17 2018 | 21:11 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4-%e0%b4%a8

ബാസിത് ഹസന്‍

തൊടുപുഴ: സംസ്ഥാനത്തിന്റെ പീക്ക് ലോഡ് വൈദ്യുതി ആവശ്യം മുന്‍നിര്‍ത്തി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഇടുക്കി രണ്ടാം വൈദ്യുത നിലയം സംബന്ധിച്ച സാധ്യതാപഠനം പൂര്‍ത്തിയായി. അറക്കുളത്തിനും കാഞ്ഞാറിനും ഇടയില്‍ നിലവിലുള്ള പവര്‍ ഹൗസില്‍നിന്ന് 500 മീറ്റര്‍ മാറി 800 മെഗാവാട്ടിന്റെ പവര്‍ ഹൗസ് സ്ഥാപിക്കുന്നതിനാണ് പ്രധാന പരിഗണന. പഠന റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം കെ.എസ്.ഇ.ബിക്കു സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഫുള്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്ത ശേഷം അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കുമെന്നും തുടര്‍ന്ന് ആഗോള ടെന്‍ഡര്‍ നടപടികളിലേക്കു കടക്കുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള സുപ്രഭാതത്തോട് പറഞ്ഞു. 200 മെഗാവാട്ട് വീതം ശേഷിയുള്ള നാലു ജനറേറ്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് കെ.എസ്.ഇ.ബി മുന്തിയ പരിഗണനയാണ് നല്‍കുന്നത്.
മീനച്ചില്‍, കാളിയാര്‍, നാളിയാനി, അറക്കുളം പ്രദേശങ്ങളാണ് സാധ്യതാപഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ജി.പി.എസ്, ഇലവേഷന്‍ സര്‍വേ അടക്കം ഉള്‍പ്പെടുത്തിയായിരുന്നു അതിവേഗ പഠനം. മീനച്ചില്‍ താലൂക്കിലെ അടുക്കം മേഖലയിലാണ് പവര്‍ ഹൗസ് സാധ്യത പരിശോധിച്ചത്. കുടയത്തൂര്‍ മല തുരന്ന് വെള്ളം പവര്‍ ഹൗസില്‍ എത്തിച്ച് ഉല്‍പാദനത്തിനു ശേഷം മീനച്ചിലാറ്റിലൂടെ ഒഴുക്കണം. ഒരു നദിയിലെ വെള്ളം മറ്റൊരു നദിയിലൂടെ ഒഴുക്കേണ്ട വിഷയം നദീസംയോജനത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ തന്നെ ഇതു വേണ്ടെന്നുവച്ചു. ഈ പ്രശ്‌നം കാളിയാറിനും ബാധകമാണ്. ഇവിടെ പവര്‍ ഹൗസ് സ്ഥാപിച്ചാല്‍ കാളിയാര്‍ പുഴയിലേക്കാണ് ടെയ്ല്‍ റേസ് (ഉല്‍പാദനശേഷം വെള്ളം പുറത്തേക്ക് ഒഴുക്കുന്ന വഴി) തുറക്കേണ്ടത്. നദീസംയോജന പ്രശ്‌നം നാളിയാനിക്ക് ബാധകമല്ലെങ്കിലും പവര്‍ ഹൗസിനായി ട്രൈബല്‍ സെറ്റില്‍മെന്റ് ഒഴിവാക്കേണ്ടത് എളുപ്പമാകില്ല. കൂടാതെ നാളിയാനിയില്‍ 720 മെഗാവാട്ടിനുള്ള സാധ്യതയാണ് റിപ്പോര്‍ട്ടിലുള്ളത്. അറക്കുളത്തിനും കാഞ്ഞാറിനും ഇടയില്‍ പവര്‍ ഹൗസ് സ്ഥാപിക്കലാണ് കൂടുതല്‍ അനുയോജ്യമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടുക്കി പദ്ധതിയുടെ നിലവിലുള്ള 780 മെഗാവാട്ടിന്റെ നിലയത്തില്‍നിന്ന് 500 മീറ്ററോളം മാറി ഭൂഗര്‍ഭ പവര്‍ ഹൗസ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഏകദേശം രണ്ടു കി.മീ. ടണലും നാലു കി.മീ. ടെയില്‍ റേസുമാണ് വേണ്ടി വരുന്നത്. നിലവിലുള്ള നിലയത്തിലെപ്പോലെ ഉല്‍പാദനത്തിനു ശേഷമുള്ള വെള്ളം മലങ്കര അണക്കെട്ട് വഴി മൂവാറ്റുപുഴയാറ്റിലേക്ക് ഒഴുക്കുകയും ചെയ്യാം. പാറ പൊട്ടിക്കുമ്പോള്‍ നിലവിലുള്ള പവര്‍ ഹൗസിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നതടക്കം പഠനവിധേയമാക്കേണ്ടതുണ്ട്. റവന്യൂ-വനം ഭൂമിയും ഏറ്റെടുക്കേണ്ടി വരും.
കെ.എസ്.ഇ.ബി ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ റെജു. ആര്‍ ന്റെ നേതൃത്വത്തില്‍ എക്‌സി. എന്‍ജിനീയമാരായ ഷാജി കെ. മാത്യു (ഇലക്ട്രിക്കല്‍), കൃഷ്ണപ്രസാദ് (സിവില്‍), അസി. എക്‌സി. എന്‍ജിനീയര്‍ സാജു ജോണ്‍ (ഇലക്ട്രിക്കല്‍) എന്നിവരെ കൂടാതെ ടണല്‍, സീസ്മിക് വിദഗ്ധന്‍ സിവില്‍ വിഭാഗം എക്‌സി. എന്‍ജിനീയര്‍ പി.എന്‍ ബിജുവിന്റെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.

ഇടുക്കിയുടെ ശേഷി 1580 മെഗാവാട്ടായി ഉയരും

തൊടുപുഴ: രണ്ടാം വൈദ്യുത നിലയം വരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയുടെ സ്ഥാപിത ശേഷി 1580 മെഗാവാട്ടായി ഉയരും. 780 മെഗാവാട്ട് ശേഷിയുള്ള നിലവിലെ ആറു മെഷിനുകളും പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിദിനം 1.9 കോടി യൂനിറ്റ് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. 800 മെഗാവാട്ടിന്റെ രണ്ടാം നിലയം കൂടി വരുന്നതോടെ പ്രതിദിന ഉല്‍പാദനം 3.8 കോടി യൂനിറ്റായി ഉയര്‍ത്താം.
പീക്ക് ലോഡ് ആവശ്യം നിര്‍വഹിക്കാന്‍ നിലവില്‍ കെ.എസ്.ഇ.ബി നെട്ടോട്ടത്തിലാണ്. പീക്ക് ടൈമില്‍ ഇപ്പോള്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ വൈദ്യുതിക്ക് വന്‍ വിലയാണ്. ഇതെല്ലാം പരിഗണിച്ചാണ് രണ്ടാം പവര്‍ ഹൗസ് എന്ന ആശയത്തിനു വേഗതകൂട്ടാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്. ഇടുക്കി പവര്‍ ഹൗസില്‍ ഒരു വര്‍ഷം ശരാശരി ഉല്‍പാദിപ്പിക്കുന്നത് 2500 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്. ഇതില്‍ 900-1000 ദശലക്ഷം യൂനിറ്റ് വൈകിട്ട് 6.30 മുതല്‍ രാത്രി 10.30 വരെയുള്ള പീക്ക് സമയത്താണ്. രണ്ടാം വൈദ്യുത നിലയം യാഥാര്‍ഥ്യമായാല്‍ പീക്ക് സമയത്തെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  7 hours ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  8 hours ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  9 hours ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  9 hours ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  10 hours ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  11 hours ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  11 hours ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  12 hours ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  12 hours ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  13 hours ago