HOME
DETAILS

മഹാപ്രളയം വീണ്ടും ഉണ്ടായിരുന്നെങ്കില്‍!

  
Web Desk
November 17 2018 | 22:11 PM

hope-flood-return-spm-veenduvicharam-18-11-2018

പ്രിയസുഹൃത്ത് ഖാന്‍ ഷാജഹാന്‍ ഫോണില്‍ വിളിച്ചത് ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനായിരുന്നു. ഏറെക്കാലം ശാരീരികമായും മാനസികമയും തളര്‍ത്തിയ ഗുരുതര രോഗത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടിരിക്കുന്നു.
''ശസ്ത്രക്രിയയും തുടര്‍ചികിത്സകളുമായി കുറേനാള്‍ ഒത്തിരി കഷ്ടപ്പെട്ടു. ഇപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നു ഡോക്ടര്‍ പറഞ്ഞു. ആ സന്തോഷം അറിയിക്കാന്‍ വിളിച്ചതാണ്.'' ഖാന്‍ ഷാജഹാന്‍ പറഞ്ഞു.
ശരിയാണ്, കൈവിട്ടുപോകുമോയെന്നു ഭയന്ന ജീവിതം തിരിച്ചുപിടിക്കാനായതിന്റെ ആഹ്ലാദം മുഴുവന്‍ അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. രോഗകാലത്തെ പീഡയെക്കുറിച്ചായിരുന്നില്ല, രോഗം ഭേദമായി വരുന്ന ഘട്ടത്തില്‍ വായനയിലേയ്ക്കു തിരിഞ്ഞതിനെക്കുറിച്ചും അങ്ങനെ വായിച്ചു തീര്‍ത്ത പുസ്തകങ്ങളില്‍ തന്നെ ആകര്‍ഷിച്ചവയെക്കുറിച്ചുമായിരുന്നു അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. മറക്കാനാവാത്ത അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ച്ചയായും, ആ ആത്മസുഹൃത്തിന്റെ ആനന്ദം ഹൃദയത്തില്‍ വല്ലാത്തൊരു നിര്‍വൃതിയുളവാക്കി. അദ്ദേഹത്തിന്റെ സംസാരത്തിന് വിഘ്‌നം വരുത്താതെ എത്ര നേരമായാലും കേട്ടിരിക്കണമെന്നു നിശ്ചയിച്ചു. കാരണം, എക്കാലത്തെയും കളങ്കരഹിതരായ കൂട്ടുകാരിലൊരാളാണ് ഖാന്‍ ഷാജഹാന്‍.


പക്ഷേ, സംസാരം വ്യക്തിവിശേഷത്തില്‍ നിന്നു നാട്ടുകാര്യത്തിലേയ്ക്ക് അറിയാതെ വഴിമാറിയപ്പോള്‍ ഷാജഹാന്റെ വാക്കുകളില്‍ നൊമ്പരത്തിന്റെ വിതുമ്പലുകള്‍ നിറയാന്‍ തുടങ്ങി.
''എന്താണു നമ്മുടെ നാടിന്റെ അവസ്ഥ. എങ്ങോട്ടാണ് ഈ നാടു പോകുന്നത്. സത്യം പറയട്ടെ.., വല്ലാത്ത പേടി തോന്നുന്നു ഈ പരിതസ്ഥിതിയില്‍ ജീവിക്കാന്‍.''
ജീവിതം തിരിച്ചുപിടിക്കാനായ സന്തോഷം പങ്കുവച്ചു നിമഷങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം ജീവിക്കാന്‍ ഭയം തോന്നുന്ന ചുറ്റുപാടിനെക്കുറിച്ചു പറയുന്നത്. ആ വികാരമാറ്റം മനസ്സില്‍ തട്ടുന്നതായിരുന്നു. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത, വര്‍ഗീയതതിമിരം ഉള്‍ക്കണ്ണിനെ അന്ധമാക്കിയിട്ടില്ലാത്ത ആരും ഇക്കാലത്തു ചോദിച്ചു പോകുന്നതു തന്നെയാണ് ഖാന്‍ ഷാജഹാന്‍ ചോദിച്ചിരിക്കുന്നത്.
'ശബരിമലയില്‍ യുവതികള്‍ പോകുന്നതിന്റെ ശരി തെറ്റുകള്‍ എനിക്കറിയില്ല. അതു വിശ്വാസപരമായി തെറ്റാണെങ്കില്‍ ഇത്രയും കാലം നീണ്ട കേസിനിടയില്‍ കോടതിയെ ബോധ്യപ്പെടുത്തിയാല്‍ മതിയായിരുന്നില്ലേ എന്ന ചോദ്യം മനസ്സിലുണ്ട്. ഇനി ഇങ്ങനെയൊരു വിധി വന്നാലും പുനഃപരിശോധനാ ഹരജി കൊടുക്കാനുള്ള അവസരമുണ്ടല്ലോ. അങ്ങനെ പലരും പുനഃപരിശോധനാ ഹരജി കൊടുത്തിട്ടുമുണ്ടല്ലോ. അതിലും കോടതി കനിഞ്ഞില്ലെങ്കില്‍ നിയമനിര്‍മാണം നടത്താവുന്നതല്ലേയുള്ളൂ. അതിനുപകരം ഈ നാടിന്റെ സ്വസ്ഥതയും സമാധാനവും തകര്‍ക്കേണ്ടിയിരുന്നോ.''


ഖാന്‍ ഷാജഹാന്‍ ഇത്രയും വേവലാതിപ്പെടാന്‍ കാരണമുണ്ട്. തനിക്കു ചുറ്റും വര്‍ഗീയചിന്തയുടെയും വിഷസര്‍പ്പങ്ങള്‍ പത്തിവിടര്‍ത്തിയാടാന്‍ തുടങ്ങുന്നത് അദ്ദേഹം ഭീതിയോടെ കാണുന്നു. ഇക്കാലമത്രയും മനസ്സില്‍ അല്‍പ്പംപോലും സാമുദായികവിരോധം വച്ചു പുലര്‍ത്താതിരുന്ന പലരുടെയും വാക്കിലും നോക്കിലുമെല്ലാം ദുരൂഹമായ എന്തോ പടര്‍ന്നു കയറുന്നതായി അദ്ദേഹത്തിനു തോന്നാന്‍ തുടങ്ങിയിരിക്കുന്നു.
ഖാന്‍ ഷാജഹാനെ ഏറെക്കാലമായി അറിയാം. മനസ്സില്‍ അല്‍പ്പംപോലും കന്മഷം കലരാത്തയാളാണ്. ജാതിയോ മതമോ ഒന്നും അദ്ദേഹത്തിലെ സാഹോദര്യചിന്തയ്ക്ക് ഇതുവരെ വിലങ്ങുതടിയായിട്ടില്ല. കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും വര്‍ഗീയശക്തികള്‍ക്കു വിജയിക്കാനാവില്ലെന്ന ഉത്തമബോധ്യമുണ്ടായിരുന്നയാളാണ്. അത്തരമൊരാളാണിപ്പോള്‍ ഇത്രയേറെ ആശങ്ക പ്രകടിപ്പിക്കുന്നത്.
'ശബരിമലപ്രശ്‌നം സ്ത്രീപ്രവേശനവിഷയത്തില്‍ നിന്നു മാറി സാമുദായികപ്പകയുടെ വിഷലിപ്തവിഷയമാകുന്നത് ഏറ്റവുമധികം മനസ്സിലാകുക ഞങ്ങള്‍ പത്തനംതിട്ടക്കാര്‍ക്കാണ്. കഴിഞ്ഞ സീസണ്‍ വരെ ഞങ്ങളുടെയൊക്കെ വീടുകള്‍ക്കു മുന്നിലൂടെ രാപ്പകല്‍ ഭേദമില്ലാതെ, ഇടതടവില്ലാതെ പോകുന്ന സ്വാമിമാരുടെ കണ്ഠത്തില്‍ നിന്നുയരുന്ന ശരണമന്ത്രങ്ങള്‍ സംഗീതം പോലെ ആസ്വദിച്ചവരാണ് ഇവിടത്തെ ഇതര സമുദായക്കാര്‍. എന്നാല്‍, ഇന്നു ശരണം വിളി കേള്‍ക്കുമ്പോള്‍ അതു കലാപകാരികളാണോ എന്ന വേവലാതിയോടെ ഒളിഞ്ഞു നോക്കുകയാണു പലരും. ഏതു നിമിഷവും ശബരിമലയിലും പരിസരപ്രദേശങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടേയ്ക്കാമെന്നും അതു സാമുദായിക വിരോധമായി തങ്ങള്‍ക്കു നേരേ തിരിഞ്ഞേയ്ക്കാമെന്നും ഇതരമതവിശ്വാസികള്‍ ഭയക്കുന്നുണ്ട്. ഇതായിരുന്നില്ല ഇവിടത്തെ അവസ്ഥ. ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഈ അന്തരീക്ഷമല്ല'', ഖാന്‍ ഷാജഹാന്‍ വേദനയോടെ പറഞ്ഞു.
തന്റെ ചെറുപ്പകാലം മുതല്‍ അനുഭവിച്ച ശബരിമല തീര്‍ത്ഥാടനകാലത്തെ ആഹ്‌ളാദം നിറഞ്ഞ സൗഹൃദാന്തരീക്ഷത്തെക്കുറിച്ചായി പിന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍. ശബരിമല സീസണ്‍ ആരംഭിക്കുന്നത് എല്ലാവരിലും വല്ലാത്ത ഉണര്‍വാണുണ്ടാക്കുക. സ്വാമിമാരുടെ സഞ്ചാരവീഥിയ്ക്ക് ഇരുവശത്തെയും പുരയിടങ്ങളില്‍ വീട്ടുകാര്‍ ചുള്ളിക്കമ്പുകളും ഉണങ്ങിയ ഇലകളും മറ്റും പെറുക്കി കൂട്ടിവയ്ക്കുമായിരുന്നു.
ഭക്തന്മാര്‍ക്ക് യാത്രാമധ്യേ ഭക്ഷണം പാകം ചെയ്യാനുള്ള ഇന്ധനമാണത്. അക്കാലത്ത് ശബരിമല തീര്‍ത്ഥാടകരില്‍ മിക്കവരും യാത്രാമധ്യേ ഭക്ഷണം സ്വയം പാകം ചെയ്യുകയാണു ചെയ്യുക. പാകം ചെയ്യാനുള്ള പാത്രവും ഭക്ഷണസാധനങ്ങളും അവരുടെ കൈയിലുണ്ടാകും. വിറകുണ്ടാകില്ല. ആരും നിര്‍ദേശിക്കാതെ അതൊരുക്കുന്നത് വഴിയോരത്തെ വീട്ടുകാരാണ്. നിറയെ ഹോട്ടലുകളും മറ്റും വന്ന ഇക്കാലത്ത് പഴയതുപോലെ വിറകൊരുക്കേണ്ട കാര്യമില്ലെങ്കിലും ഇന്നും നാട്ടുകാരില്‍ പലരും സാമുദായിക ഭേദമില്ലാതെ അതൊരു ആചാരം പോലെ നടത്തി വരുന്നുണ്ടത്രേ.
ആ ഒരു സൗഹൃദാന്തരീക്ഷം നഷ്ടപ്പെടുകയാണെന്ന വേവലാതിയാണ് ഖാന്‍ ഷാജഹാനെപ്പോലുള്ള മനുഷ്യസ്‌നേഹികള്‍ക്കുള്ളത്.

വര്‍ഗീയവിഷപ്പാമ്പുകള്‍ തലയുയര്‍ത്തുന്നത് സാമുദായികമായ ഒരു കാരണത്താലുമല്ലെന്നതാണ് അവരെ വേദനിപ്പിക്കുന്നത്. വിശ്വാസപരമായ വിഷയം സാമുദായികതയിലേയ്ക്കു പലരും ബോധപൂര്‍വം തിരിച്ചുവിടുകയാണെന്ന് അദ്ദേഹം പറയുന്നു.
''മഹാപ്രളയം അതിഭീകരമായി കലിതുള്ളിയ ജില്ലയാണ് ഞങ്ങളുടേത്. ജീവഹാനിയും നാശനഷ്ടങ്ങളും ഏറെയുണ്ടായി. ഇന്നും പ്രളയദുരിതത്തില്‍ നിന്ന് ഞങ്ങള്‍ കരകയറിയിട്ടില്ല. പ്രളയത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഞെട്ടലുണ്ടാകും. പക്ഷേ, ജാതിമതാതീതമായ മനുഷ്യസ്‌നേഹവും സേവനസന്നദ്ധതയും അക്കാലത്തു ഞങ്ങള്‍ വേണ്ടുവോളം കണ്ടു. അതു കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളിലാണു കേരളം വര്‍ഗീയകോമരങ്ങളുടെ തുള്ളല്‍വേദിയായത്.''
ഇത്രയും പറഞ്ഞ് ഒരു നെടുവീര്‍പ്പോടെ ഖാന്‍ ഷാജഹാന്‍ ഇങ്ങനെ മന്ത്രിച്ചു. ''മഹാപ്രളയം ഒരിക്കല്‍ക്കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു പ്രാര്‍ത്ഥിച്ചുപോകുകയാണ്.''

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  5 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  5 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  6 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  6 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  6 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  7 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  7 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  8 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  8 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  8 hours ago