മോദിജിയാണ് പ്രധാനമന്ത്രി, മുഖ്യമന്ത്രി യോഗിയും, എന്നിട്ടും രാമന് ഇപ്പോഴും കൂടാരത്തില്‍ തന്നെ: ബി.ജെ.പി എം.എല്‍.എ
ലഖ്നോ: രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും അലംഭാവം കാണിക്കുന്നുവെന്ന വിമര്‍ശനവുമായി യു.പിയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. ശക്തമായ സ്ഥാനങ്ങള്‍ വഹിച്ചിട്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
''നമുക്ക് മോദിജിയെപ്പോലെ ഉന്നതനായ പ്രധാനമന്ത്രിയും യോഗിയെപ്പോലെ ഉന്നതനായ മുഖ്യമന്ത്രിയും ഉണ്ട്. ഇരുവരും ഹിന്ദുയിസത്തില്‍ വിശ്വസിക്കുന്നവര്‍. പക്ഷെ, നിര്‍ഭാഗ്യവശാല്‍ അവരുടെ ഭരണകാലത്ത് രാമന് കൂടാരത്തിലാണ്. ഇത് ഇന്ത്യയ്ക്കും ഹിന്ദു സമൂഹത്തിനും നിര്‍ഭാഗ്യമാണ്''- സുരേന്ദ്ര സിങ് പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഇനിയും വൈകരുത്. ദൈവം ഭരണഘടനയ്ക്കു മേലെയാണെന്നും അദ്ദേഹം പറഞ്ഞു.
രാമന് വേണ്ടപ്പോള്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് കഴിഞ്ഞദിവസം യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ പറഞ്ഞിരുന്നു. എല്ലാം ചെയ്യുന്നത് ദൈവമാണ്. ദൈവം ഇച്ഛിക്കുമ്പോള്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."