അരങ്ങേറ്റം പാളി
ഹൈദരാബാദ്: ഐ.എസ്.എല്ലില്‍ അരങ്ങേറിയ ഹൈദരാബാദ് എഫ്.സിക്ക് വമ്പന്‍ തോല്‍വി.
സ്വന്തം കാണികള്‍ക്ക് മുന്പില് എതിരില്ലാത്ത അഞ്ച് ഗോളിന് കൊല്‍ക്കത്തയോടാണ് ഹൈദരാബാദ് പരാജയപ്പെട്ടത്.
ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ആദ്യപകുതിയില്‍ വീണുകിട്ടിയ അവസരം കൊല്‍ക്കത്ത മുതലാക്കി. കൊല്‍ക്കത്ത 25-ാം മിനുട്ടില്‍ തുടങ്ങിയ ഗോളടി 94-ാം മിനുട്ടിലാണ് അവസാനിപ്പിച്ചത്. ഡേവിഡ് വില്യംസ്, എഡു ഗാര്‍സിയ എന്നിവര്‍ കൊല്ക്കത്തക്ക്് വേണ്ടി ഇരട്ട ഗോളുകള്‍ കണ്ടെത്തി.
27-ാം മിനുട്ടില്‍ റോയി കൃഷ്ണയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് നിര്‍ഭാഗ്യം കൊണ്ട് പരാജയപ്പെട്ടതിന്റെ കണക്ക് കൊല്‍ക്കത്ത ഹൈദരാബാദില്‍ തീര്‍ക്കുകയായിരുന്നു. വിലക്കുമാറി തിരിച്ചെത്തിയ മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചു.
കൂടുതല്‍ സമയവും ഹൈദരാബാദ് പന്ത് കൈവശംവച്ച് കളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ജയത്തോടെ എ.ടി.കെ പോയിന്റ് ടേബിളില്‍ മുന്നിലെത്തി.
പൂനെ സിറ്റി എഫ്.സി പിരിച്ചുവിട്ടതിന് ശേഷമായിരുന്നു ഹൈദരാബാദ് എഫ്.സി എന്ന പേരില്‍ ഹൈദരാബാദ് ആസ്ഥാനമാക്കി പുതിയ ടീം സ്ഥാപിച്ചത്.
ഹൈദരാബാദ് താരം റോബിന് സിങ് ഗോള്‍ നേടുന്നതിന് കിണഞ്ഞ് ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത പ്രതിരോധം ശക്തമായി നിന്നതോടെ റോബിന് സിങ്ങിന്റെ ഓരോ ശ്രമങ്ങളും പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."