വാളയാര്‍ പീഡനക്കേസ്: വിധിയില്‍ അപ്പീലിനുള്ള സാധ്യത പരിശോധിക്കുമെന്ന് എ.കെ ബാലന്
പാലക്കാട്:വാളയാര്‍ പീഡനക്കേസില്‍ വിധിക്കെതിരേ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് എ.കെ ബാലന്. പ്രതികളെ വെറുതെ വിടുകയും പെണ്‍കുട്ടികളുടെ മാതാവില്‍ നിന്നും പരാതിയും ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ അത് പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിധിപകര്‍പ്പ് ലഭിച്ചതിന് ശേഷം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് തീരുമാനം
കേസിന്റെ വിധി ഇന്നാണെന്നുപോലും അറിയില്ലായിരുന്നു. പ്രതികളെ വെറുതെ വിടുമെന്നും വിചാരിച്ചില്ല കേസില്‍ പൊലിസ് വീഴ്ച
വരുത്തിയെന്നും വേണ്ടവിധത്തില്‍ കേസ് അന്വേഷിച്ചിട്ടില്ലെന്നും പെണ്‍കുട്ടികളുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരികള്‍ ആത്മഹത്യ ചെയ്തത കേസില്‍ വി.മധു, എം.മധു, ഷിബു എന്നിവരെയാണ് വെറുതെവിട്ടത്. പ്രതികളില്‍ ഒരാളെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാലക്കാട് പോക്സോ കോടതിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."