HOME
DETAILS

വിദ്യാഭ്യാസ ഉപജില്ലകളുടെ എണ്ണം വര്‍ധിപ്പിക്കണം: കെ.പി.എസ്.ടി.എ

  
backup
November 19 2018 | 05:11 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b4%b3%e0%b5%81-2

കല്‍പ്പറ്റ: വിദ്യഭ്യാസ ഉപജില്ലകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം അടിയന്തിരമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണമെന്ന് കെ.പി.എസ്.ടിഎ ജില്ലാ സെക്രട്ടറി ദേവസ്യ കടിലില്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് വയനാട്.  കുടിയേറ്റ ജില്ലയുടെ സമഗ്ര പുരോഗതിക്ക് വിദ്യാഭ്യസ രംഗത്ത് മുന്നേറ്റം ആവശ്യമാണ്. മൂന്ന് വിദ്യാഭ്യസ ഉപജില്ലകളും ഒരു വിദ്യാഭ്യാസ ജില്ലയും മാത്രമാണ് ജില്ലയിലുള്ളത്. നൂറിലധികം വിദ്യാലയങ്ങളുടെ മേല്‍നോട്ട ചുമതലയുള്ള ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ ഈ ജില്ലയിലുണ്ട്. അധ്യാപകരും അധ്യാപക സംഘടനാ പ്രതിനിധികളും വിദ്യഭ്യാസ ഓഫിസ് ജീവനക്കാരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ് വിദ്യഭ്യാസ ഉപജില്ലകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന്. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ഫയലുകള്‍ കാര്യക്ഷമമായി സമയ ബന്ധിതമായി പരിശേധിക്കലും തീര്‍പ്പ് കല്‍പ്പിക്കലും നിലവിലുള്ള വിദ്യാഭാസ ഓഫിസുകള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. ഈ സ്ഥിതി മാറണം.
വിദ്യാഭ്യാസ അധികാരികള്‍ കണ്ണു തുറക്കണമെന്നും എത്രയും പെട്ടെന്ന് ഉപജില്ലാ ഓഫിസുകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് വിദ്യഭ്യാസ ജില്ലയുടെ എണ്ണം ഒന്നില്‍ നിന്ന് രണ്ടാക്കി ഉയര്‍ത്തണമെന്നും കെ.പി.എസ്.ടി.എ വളരെക്കാലമായി ഇക്കാര്യങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago