HOME
DETAILS

റിലയൻസ് ഓഹരികൾ സഊദി അരാംകോ വാങ്ങുന്നു; 2021 ൽ ഇടപാടുകൾ പൂർത്തിയാക്കുമെന്ന് സഊദി അരാംകോ

  
backup
October 27 2019 | 16:10 PM

%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%af%e0%b5%bb%e0%b4%b8%e0%b5%8d-%e0%b4%93%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%be-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%b0%e0%b4%be%e0%b4%82

റിയാദ്: ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലെ റിഫൈനറി, പെട്രോകെമിക്കൽസ് മേഖലയുടെ  ഓഹരികൾ വാങ്ങുന്നത് സംബന്ധിച്ച് നടപടികൾ 2021 ഓടെ പൂർത്തിയാകുമെന്ന് സഊദി അരാംകോ. ലോകത്തെ ഏറ്റവും വലിയ എണ്ണയുൽപാദക കമ്പനികളിലൊന്നായ സഊദി അരാംകോ സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അൽഖുദൈമിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എണ്ണകമ്പനികളിലെ പ്രധാന കമ്പനിയായ റിയലൻസുമായുള്ള സഊദി അരാംകോ ഇടപാട് സാമ്പത്തിക രംഗത്ത് ഏറെ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഇടപാട് പൂർത്തിയാകുന്നതോടെ സഊദി അരാംകോ എണ്ണ സംസ്‌കരണ ശേഷി പ്രതിദിനം എണ്പത്തൻ ലക്ഷം ബാരലായി ഉയരുമെന്നും ഇന്ത്യയും ചൈനയും പോലെ എണ്ണയാവശ്യത്തിൽ അതിവേഗ വളർച്ചയുള്ള വിപണികളിൽ നിർമാണം പൂർത്തിയാവുകയോ നിർമാണ ഘട്ടത്തിലുള്ളതോ ആയ റിഫൈനറി, പെട്രോകെമിക്കൽസ് പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിനാണ് സഊദി ആഗ്രഹിക്കുന്നതെന്നും അൽഖുദൈമി പറഞ്ഞു.
      റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലെ റിഫൈനറി, പെട്രോകെമിക്കൽസ് മേഖലയുടെ 20 ശതമാനം ഓഹരികൾ സഊദി അരാംകോ വാങ്ങുന്നതായി നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ഏകദേശം 15 ബില്യൺ ഡോളർ വരുന്ന റിലയൻസ് പെട്രോ കെമിക്കൽസിന്റെ 20 ശതമാനം ഓഹരികൾ വാങ്ങുമെന്നായിരുന്നു വാർത്തകളെങ്കിലും ഇക്കാര്യത്തിൽ  തീരുമാനമായിരുന്നില്ല. എന്നാൽ, ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം 20 ശതമാനം ഓഹരികൾ സഊദി അറാംകൊക്ക് വിൽക്കുന്നതിന് ആഗ്രഹിക്കുന്നതായി റിലയൻസ് അറിയിച്ചിട്ടുണ്ട്. 7,500 കോടി ഡോളറിന്റെ ഇടപാട് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടായിരിക്കും. ഈ വർഷം ആദ്യ പകുതിയിൽ 4,690 കോടി ഡോളർ അറ്റാദായം നേടിയ സൗദി അറാംകൊ ലോകത്തിലെ ഏറ്റവും കൂടുതൽ ലാഭമുണ്ടാകുന്ന കമ്പനിയാണെന്ന് തെളിയിച്ചിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago