യൂത്ത് ലീഗ് പ്രതിഷേധം; മന്ത്രിയും എം.എല്‍.എയും പരിപാടി റദ്ദാക്കി
താനൂര്‍: ചെറിയമുണ്ടണ്ടം തലക്കടത്തൂരില് പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യേണ്ട@ിയിരുന്ന മന്ത്രി കെ.ടി ജലീല്‍ യൂത്ത് ലീഗ് പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടി റദ്ദാക്കി. വി. അബ്ദുറഹ്മാന് എംഎല്.എയായിരുന്നു അധ്യക്ഷനാകേണ്ടിയിരുന്നത്. മന്ത്രി എത്തുന്ന വിവരമറിഞ്ഞ് തലക്കടത്തൂരില് മന്ത്രിയെ തടയാനും കരിങ്കൊടി കാണിക്കാനുമായി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. മന്ത്രി എത്താതായതോടെ എം.എല്‍.എയും പരിപാടിക്കെത്തിയില്ല. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തലക്കടത്തൂര്‍ ടൗണില്‍ പ്രകടനം നടത്തി. മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ ടി.എ റഹീം മാസ്റ്റര്‍, സെക്രട്ടറിമാരായ ടി. നിയാസ്, കെ.വി ഖാലിദ്, കെ.പി നിഹ്മത്തുള്ള, ചെറിയമുണ്ടണ്ടം പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ പി.ടി മുഹമ്മദലി, നൗഷാദ് പറപ്പൂത്തടം, പി.പി അഷ്റഫ്, മന്‍സൂര്‍ വൈലത്തൂര്‍, എന്‍.സുനീര്‍ കെ.യൂനുസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."